Loading ...

Home youth

വരും നാളുകളില്‍ ഐടി, ഇ കൊമേഴ്സ് മേഖലകളില്‍ ഒട്ടേറെ തൊഴില്‍ അവസരങ്ങളെന്ന് റിപ്പോര്‍ട്ട്

ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ഒക്ടോബര്‍-മാര്‍ച്ച് പാദത്തില്‍ 7%-ത്തിലധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ടീംലീസിന്‍റെ അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് തൊഴില്‍ അവസരങ്ങളില്‍ വര്‍ധനയുണ്ടാകുമെന്ന് കണക്കാക്കുന്നത്. ഹെല്‍ത്ത് കെയര്‍- ഫാര്‍മ സ്യൂട്ടിക്കല്‍സ്, ഐടി, ഇ കൊമേഴ്സ്, ടെക്ക് സ്റ്റാര്‍ട്ട് അപ്പുകള്‍, വിദ്യഭ്യാസ മേഖലയിലെ സേവനങ്ങള്‍, കെപിഒ, പവര്‍ ആന്‍ഡ് എനര്‍ജി, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ ജോലി അവസരങ്ങള്‍ ഉണ്ടാകുമെന്ന് സര്‍വേ പ്രവചിക്കുന്നത്. അതേസമയം, ജിഡിപി വളര്‍ച്ചാ നിരക്കില്‍ ഇടിവുണ്ടാകുന്നത് മറ്റു ചില മേഖലകളിലെ തൊഴില്‍ അവസരങ്ങള്‍ ഗണ്യമായി കുറയുന്നതിന് കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മുംബൈ, ഹൈദരാബാദ്, പൂനെ, ചെന്നൈ, ബെംഗളൂരു, ഡല്‍ഹി, ഗുഡ്ഗാവ്, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍ തൊഴില്‍ അവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കപ്പെടുന്നതാണ്. ഇന്‍ഡോര്‍, കോയമ്പത്തൂര്‍, അഹമ്മദാബാദ്, കൊച്ചി, നാഗ്പൂര്‍ തുടങ്ങിയ നഗരങ്ങളില്‍ തൊഴില്‍ അവസരങ്ങള്‍ താരതമ്യേന കുറവായിരിക്കുമെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ 744ഓളം സ്ഥാപനങ്ങളെ പഠന വിധേയമാക്കിയാണ് ടീംലീസ് തങ്ങളുടെ നിഗമനത്തിലെത്തിയിരിക്കുന്നത്.

Related News