Loading ...

Home Business

ഇപി എഫ് കുറച്ചേക്കും; ശമ്പളത്തിൽ വര്‍ദ്ധന ഉണ്ടാവാന്‍ സാധ്യത

ന്യൂഡല്‍ഹി: ഇപി എഫ് കുറച്ചേക്കും. അതുകൊണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കയ്യില്‍കിട്ടുന്ന ശമ്പളത്തിൽ വര്‍ദ്ധന ഉണ്ടാവാന്‍ സാധ്യത.സര്‍ക്കാരാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിക്കേണ്ടത്. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പ്രതിമാസം 12 ശതമാനമാണ് ഇപിഎഫ് അടയ്ക്കുന്നത്. ഇത് 9 ശതമാനം മുതല്‍ 12 ശതമാനം വരെ കുറയ്ക്കാനാണ് ആലോചിക്കുന്നത്. പക്ഷെ ജീവനക്കാരുടെ വിഹിതം 12 ശതമാനത്തില്‍ നിന്ന് കുറഞ്ഞാലും തൊഴിലുടമയുടെ വിഹിതം 12 ശതമാനം തന്നെ ആകും. ഇപ്പോള്‍ ശമ്പളം കൂട്ടുമെങ്കിലും ഇത് റിട്ടയര്‍മെന്റ് നിക്ഷേപത്തില്‍ കാര്യമായ കുറവുവരാന്‍ സാധ്യയുണ്ടെന്നാണ് അഭിപ്രായം.


Related News