Loading ...

Home National

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിലെ നാഴികകല്ലാവാന്‍ ഗഗന്‍യാന്‍ 2021ല്‍ പുറപ്പെടും

ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഇസ്രോ 2020 ൽ നിരവധി ദൗത്യങ്ങൾക്കാണ് പദ്ധതിയിടുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയമായത് ആളുകളെയും വഹിച്ച് ബഹിരാകാശത്തേക്ക് പോകുന്ന ഗഗൻയാൻ പദ്ധതിയാണ്. 2021 ൽ ഗഗൻയാൻ വിക്ഷേപിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പാർലമെന്‍ററി സമ്മേളനത്തിലാണ് അക്കാര്യം സ്ഥിരീകരിച്ചത്. കൃത്യം രണ്ട് വർഷം കഴിഞ്ഞ് 2021 ഡിസംബറിലായിരിക്കും ഗഗൻയാൻ വിക്ഷേപിക്കുക.മനുഷ്യരെ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൗത്യമാണ് ഗഗൻയാൻ. മൂന്ന് പേരാണ് ഈ ബഹിരാകാശ പേടകത്തിൽ സഞ്ചരിക്കുക. ബഹിരാകാശ പേടകം തയ്യാറാക്കൽ, ആളുകളെ തിരഞ്ഞെടുക്കൽ, പരിശീലന പ്രക്രിയ, മിഷനുമായി ബന്ധപ്പെട്ട മറ്റ് നടപടികൾ എന്നിവ ആരംഭിച്ചുകഴിഞ്ഞു. ബഹിരാകാശത്തേക്ക് പോകുന്നവർക്ക് ഇസ്രോയുടെ മാർഗനിർദേശപ്രകാരം റഷ്യയിലായിരിക്കും പരിശീലനം നൽകുക.ഗഗൻയാൻ ദൗത്യത്തിനായി അന്താരാഷ്ട്ര ഏജൻസികൾ ഇസ്രോയുമായി സഹകരിക്കും. ഇന്ത്യൻ സ്പൈസ് റിസെർച്ച് ഓർഗനൈസേഷത് നിരവധി വിക്ഷേപണങ്ങളും ബഹിരാകാശ ദൗത്യങ്ങളും നടത്തി അനുഭവ സമ്പത്ത് ഉണ്ടെങ്കിലും മനുഷ്യരെ ഉൾക്കൊള്ളുന്ന ദൗത്യം ആദ്യമായാണ് അതുകൊണ്ട് തന്നെ ഈ പരിചയകുറവ് പരിഹരിക്കാൻ മറ്റ് അന്താരാഷ്ട്ര ഏജൻസികൾ ഈ ദൗത്യത്തെ പിന്തുണയ്ക്കും. ബഹിരാകാശ പരിശീലനം, ക്രൂ റിക്കവറി, മനുഷ്യ കേന്ദ്രീകൃത സംവിധാനങ്ങൾ എന്നിവയുടെ കാര്യത്തിലാണ് മറ്റ് ബഹിരാകാശ ഏജൻസികൾ ഇസ്‌റോയെ സഹായിക്കുക.ഡിഫൻസ് റിസർച്ച് ആന്‍റ് ഡവലപ്‌മെന്‍റ് ഓർഗനൈസേഷൻ ലബോറട്ടറിയുടെ സാങ്കേതിക വിദ്യകൾ ഇസ്രോയുടെ മനുഷ്യ ബഹിരാകാശ ദൗത്യത്തിനാവശ്യമായ സഹായങ്ങൾ നൽകുമെന്ന് പ്രതിരോധ ഗവേഷണ വികസന വകുപ്പ് സെക്രട്ടറിയും ഡിആർഡിഒ ചെയർമാനുമായ ഡോ. ജി. സതീഷ് റെഡ്ഡി പറഞ്ഞു. റഷ്യൻ ബഹിരാകാശ ഏജൻസിയാണ് ഇസ്രോയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ ഏജൻസി.

Related News