Loading ...

Home youth

ജപ്പാന്‍, കൊറിയ സന്ദര്‍ശനം യുവജനതയെ മുന്നില്‍ കണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: ജപ്പാന്‍, ദക്ഷിണ കൊറിയ രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനം യുവജനതയെ മുന്നില്‍ കണ്ടുള്ളതായിരുന്നുവെന്നും യാത്ര വിജയകരമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വിവിധ മേഖലകള്‍ക്ക് ഗുണകരമാകുന്ന സന്ദര്‍ശനമാണ് ഇരു രാജ്യങ്ങളിലും നടത്തിയത്. ആദ്യഘട്ടത്തില്‍ തന്നെ ജപ്പാനില്‍ നിന്നും 200 കോടിയുടെ നിക്ഷേപം ഉറപ്പാക്കാന്‍ സന്ദര്‍ശനത്തിന് കഴിഞ്ഞു. ജപ്പാനിലെ വ്യവസായികള്‍ക്ക് കേരളത്തെക്കുറിച്ച്‌ നല്ല മതിപ്പുണ്ട്. തോഷിബ, ടൊയോട്ട എന്നീ കമ്ബനികള്‍ കേരളത്തിലേക്ക് വരാന്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. നീറ്റാ ജലാറ്റിന്‍ കമ്ബനിയും കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ജാപ്പനീസ് സര്‍വകലാശാലകളുമായി കേരളം സഹകരിക്കും. തുടര്‍ സന്ദര്‍ശനങ്ങളുടെ ഭാഗമായി ജപ്പാനിലെ മേയര്‍മാര്‍ ഉടന്‍ കേരളത്തിലെത്തും. ജനുവരിയില്‍ കൊച്ചിയില്‍ സര്‍ക്കാര്‍ നിക്ഷേപ സംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.മുഖ്യമന്ത്രിയും സംഘവും നടത്തിയത് ഉല്ലാസ യാത്രയാണെന്ന പ്രതിപക്ഷ വിമര്‍ശനം അദ്ദേഹം തള്ളിക്കളഞ്ഞു. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനല്ല വന്നതെന്നും സന്ദര്‍ശനത്തിന്‍റെ വിവിരങ്ങള്‍ അറിയിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബാംഗത്തിന്‍റെ യാത്രാ ചിലവ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും എടുക്കേണ്ട ആവശ്യമില്ലെന്നും ഇതുവരെ അങ്ങനെയുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related News