Loading ...

Home Kerala

വിഴിഞ്ഞം തുറമുഖ നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു; 2020 ഡിസംബറോടെ നിര്‍മാണം പൂര്‍ത്തികരിക്കാനാണ് ശ്രമിക്കുന്നതെന്ന് അദാനി പോര്‍ട്സ് സി.ഇ.ഒ

തിരുവനന്തപുരം : 2020 ഡിസംബറോടെ വിഴിഞ്ഞ പദ്ധതി നിര്‍മാണം പൂര്‍ത്തികരിക്കാനാണ് ശ്രമിക്കുന്നതെന്ന് അദാനി പോര്‍ട്സ് സി.ഇ.ഒ രാജേഷ് ത്സാ. തുറമുഖ നിര്‍മാണം 80 പൂര്‍ത്തിയായിക്കഴിഞ്ഞു. ഓഖിയും ക്വാറി ലൈസന്‍സ് കിട്ടാന്‍ വൈകിയതുമാണ് പുലിമുട്ട് നിര്‍മാണം വൈകിപ്പിച്ചത്. നിര്‍മാണ കാലാവധി 16 മാസം നീട്ടി ചോദിച്ചിട്ടുണ്ടെന്നും രാജേഷ് ത്സാ മീഡിയവണിനോട് പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട് വിഴിഞ്ഞ തുറമുഖത്ത്. പോര്‍ട്ട് ഓപറേഷന്‍ ബിള്‍ഡിങ്, മറൈന്‍ കണ്‍ട്രോള്‍ റൂം കണ്ടെയനര്‍ ടെര്‍മിനല്‍ എന്നിവയല്ലാം നിര്‍മാണത്തിന്റെ 80 ശതമാനം കഴിഞ്ഞു. ഓരോ ഘട്ടവും കമ്മീഷനിങ് ചെയ്യുന്നതിന്റെ സമയഘടനയും തീരുമാനിച്ചിട്ടുണ്ട്. വെല്ലുവിളിയായത് പുലിമുട്ട് നിര്‍മാണം മാത്രമാണ്. ക്വാറി ലൈസന്‍സിനുള്ള നിയമതടസങ്ങളും ഓഖി സമയത്ത് നിര്‍മാണം തകര്‍ന്നും പ്രതിസന്ധിയായി. ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. നിര്‍മാണം വൈകാന്‍ കാരണം അപ്രതീക്ഷിത കാരണങ്ങളായതിനാല്‍ നഷ്ടപരിഹാരം ഈടാക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കുമെന്ന പ്രതീക്ഷിക്കുന്നതായും അദാനി ഗ്രൂപ്പ് അറിയിച്ചു.

Related News