Loading ...

Home Kerala

112: ആദ്യ ദിനമെത്തിയത് 11 സഹായാഭ്യര്‍ഥന

തിരുവനന്തപുരം: അസമയത്ത് സഹായം ആവശ്യമുള്ള സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമായി പോലീസ് നടപ്പാക്കിയ 'നിഴല്‍' പദ്ധതിക്ക് ആദ്യദിനത്തില്‍ത്തന്നെ മികച്ച പ്രതികരണം. പദ്ധതി നടപ്പാക്കിയ ഡിസംബര്‍ നാലിനു രാത്രി സഹായമഭ്യര്‍ഥിച്ച്‌ 11 പേരാണ് പോലീസ് ആസ്ഥാനത്തെ കമാന്‍ഡ് സെന്ററില്‍ 112 എന്ന നമ്ബറില്‍ ബന്ധപ്പെട്ടത്. ഫോണ്‍ ചെയ്തവരില്‍ എട്ടുപേരും സ്ത്രീകളായിരുന്നു. തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നാണ് സഹായാഭ്യര്‍ഥന എത്തിയത്. രാത്രിയില്‍ വഴിയില്‍ ഒറ്റപ്പെട്ടുപോയ സ്ത്രീകളും വീട്ടില്‍ തനിയെ കഴിയുകയായിരുന്ന മുതിര്‍ന്ന പൗരന്മാരുമാണ് സഹായത്തിനായി വിളിച്ചത്. ഇവര്‍ക്ക് പെട്ടെന്നുതന്നെ പോലീസ് സഹായം എത്തിക്കുകയും ചെയ്തു. സംസ്ഥാനത്ത് എവിടെനിന്ന് സഹായമാവശ്യപ്പെട്ട് ഫോണ്‍ വിളിച്ചാലും പോലീസ് ആസ്ഥാനത്തെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമാന്‍ഡ് സെന്‍ററില്‍ കിട്ടും. ഫോണിന്റെ പവര്‍ ബട്ടണ്‍ മൂന്നുതവണ അമര്‍ത്തിയാലും ഇവിടെ സന്ദേശം ലഭിക്കും. ഇങ്ങനെ കോള്‍ ലഭിക്കുന്നതോടെ പോലീസ് തിരികെവിളിച്ച്‌ വിവരമന്വേഷിക്കും. '112 ഇന്ത്യ' എന്ന മൊബൈല്‍ ആപ്പിലെ പാനിക് ബട്ടണ്‍ അമര്‍ത്തിയാലും കമാന്‍ഡ് സെന്ററിലേക്ക് സന്ദേശമെത്തും. സഹായം ആവശ്യപ്പെട്ടയാളുള്ള സ്ഥലം തിരിച്ചറിയാനും കഴിയും.

Related News