Loading ...

Home Business

റിസര്‍വ് ബാങ്കില്‍നിന്നു സര്‍ക്കാരിനു പ്രഹരം

മും​​​ബൈ: പ​​​ലി​​​ശ നി​​​ര​​​ക്ക് കു​​​റ​​​യ്ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ തെ​​​റ്റി​​​ച്ച റി​​​സ​​​ര്‍​​​വ് ബാ​​​ങ്ക് സാ​​​ന്പ​​​ത്തി​​​ക വ​​​ള​​​ര്‍​​​ച്ച കു​​​ത്ത​​​നെ താ​​​ഴു​​​മെ​​​ന്നു പ്ര​​​വ​​​ചി​​​ച്ചു. വി​​​ല​​​ക്ക​​​യ​​​റ്റം വ​​​ര്‍​​​ധി​​​ക്കു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പും ന​​​ല്‍​​​കി. കേ​​​ന്ദ്ര സ​​​ര്‍​​​ക്കാ​​​രി​​​നു ക​​​ന​​​ത്ത പ്ര​​​ഹ​​​ര​​​മാ​​​യി റി​​​സ​​​ര്‍​​​വ് ബാ​​​ങ്കി​​​ന്‍റെ പ​​​ണ​​​ന​​​യ അ​​​വ​​​ലോ​​​ക​​​നം.സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ​​​യും വ്യ​​​വ​​​സാ​​​യി​​​ക​​​ളു​​​ടെ​​​യും പ്ര​​​തീ​​​ക്ഷ പ​​​ലി​​​ശ​​​ കാ​​​ല്‍​​​ശ​​​ത​​​മാ​​​ന​​​മെ​​​ങ്കി​​​ലും കു​​​റ​​​യ്ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍, തു​​​ട​​​ര്‍​​​ച്ച​​​യാ​​​യി അ​​​ഞ്ചു​​​ത​​​വ​​​ണ കു​​​റ​​​ച്ച റീ​​​പോ നി​​​ര​​​ക്ക് ഇ​​​പ്പോ​​​ള്‍ കു​​​റ​​​യ്ക്കേ​​​ണ്ടെ​​​ന്നു പ​​​ണ​​​ന​​​യ ക​​​മ്മി​​​റ്റി ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യി തീ​​​രു​​​മാ​​​നി​​​ച്ചു. റീപോ നിരക്ക് 5.15 ശതമാനത്തില്‍ തുടരും.2019-20ലെ ​​​ജി​​​ഡി​​​പി വ​​​ള​​​ര്‍​​​ച്ച അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​മേ വ​​​രൂ എ​​​ന്നാ​​​ണ് ബാ​​​ങ്ക് പ​​​റ​​​ഞ്ഞ​​​ത്. ആ​​​ദ്യം ഏ​​​ഴും പി​​​ന്നീ​​​ട് 6.1 ഉം ​​​ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​​​ച്ച പ്ര​​​വ​​​ചി​​​ച്ചി​​​രു​​​ന്ന​​​താ​​​ണ്. പ്ര​​​വ​​​ച​​​നം ഇ​​​ത്ര​​​യും താ​​​ഴ്ത്തു​​​മെ​​​ന്നു ഗ​​​വ​​​ണ്‍​​​മെ​​​ന്‍റ് ക​​​ണ​​​ക്കാ​​​ക്കി​​​യി​​​രു​​​ന്നി​​​ല്ല. വ​​​ള​​​ര്‍​​​ച്ച​​​ത്തോ​​​ത് കൂ​​​ടാ​​​ന്‍ കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം വേ​​​ണ​​​മെ​​​ന്നും ബാ​​​ങ്ക് പ​​​റ​​​ഞ്ഞു. ഇതു സര്‍ക്കാര്‍ നിലപാടിനു വിരുദ്ധമാണ്. ചി​​​ല്ല​​​റ വി​​​ല​​​ക്ക​​​യ​​​റ്റം ഇ​​​നി​​​യും കൂ​​​ടു​​​മെ​​​ന്നു ജ​​​നു​​​വ​​​രി​​​യോ​​​ടെ 5.1 ശ​​​ത​​​മാ​​​ന​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്നും റി​​​സ​​​ര്‍​​​വ് ബാ​​​ങ്ക് ഗ​​​വ​​​ര്‍​​​ണ​​​ര്‍ ശ​​​ക്തി​​​കാ​​​ന്ത​​​ദാ​​​സ് പ​​​റ​​​ഞ്ഞു. എ​​​ല്ലാ​​​ത്ത​​​വ​​​ണ​​​യും പ​​​ലി​​​ശ കു​​​റ​​​യ്ക്കാ​​​ന്‍ പ​​​റ്റി​​​ല്ലെ​​​ന്നാ​​​ണ് ഒ​​​രു ചോ​​​ദ്യ​​​ത്തി​​​നു​​​ത്ത​​​ര​​​മാ​​​യി ദാ​​​സ് പ​​​റ​​​ഞ്ഞ​​​ത്. വി​​​ല​​​ക്ക​​​യ​​​റ്റം കൂ​​​ടു​​​ന്ന​​​താ​​​ണു പ​​​ലി​​​ശ കു​​​റ​​​യ്ക്ക​​​ലി​​​നു ത​​​ത്കാ​​​ലം അ​​​വ​​​ധി ന​​​ല്‍​​​കാ​​​ന്‍ കാ​​​ര​​​ണ​​​മാ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​ത്.

Related News