Loading ...

Home youth

ദക്ഷിണ റെയില്‍വേയില്‍ അവസരം : അപേക്ഷ ക്ഷണിച്ചു, നിരവധി ഒഴിവുകള്‍

ദക്ഷിണ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. വിവിധ ഡിവിഷനുകളിലും വര്‍ക്ക്ഷോപ്പുകളിലുമായുള്ള ഫ്രഷേഴ്സ്, എക്സ്. ഐ.ടി.ഐ. മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യന്‍ വിഭാഗങ്ങളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ എക്സ്. ഐ.ടി.ഐ., എം.എല്‍.ടി. വിഭാഗങ്ങളില്‍ മാത്രമാണ് ഒഴിവ്. 10+2 സമ്ബ്രദായത്തില്‍ 50 ശതമാനം മാര്‍ക്കോടെ വിജയം, അനുബന്ധ ട്രേഡില്‍ എന്‍.സി.വി.ടി/ എസ്.സി.വി.ടി. അംഗീകാരമുള്ള ഐ.ടി.ഐ എന്നിവയാണ് യോഗ്യത. എം.എല്‍.ടി. വിഭാഗത്തിലേക്ക് ഫിസിക്സ്, കെമിസ്ട്രി ബയോളജി വിഷയങ്ങള്‍ പഠിച്ച്‌ സയന്‍സ് സ്ട്രീമില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടുവാണ് യോഗ്യത. ആകെ 3585 ഒഴിവുകളുണ്ട്. ഇതില്‍ തിരുവനന്തപുരം ഡിവിഷനില്‍ 683 ഒഴിവുകളും പാലക്കാട് ഡിവിഷനില്‍ 682 ഒഴിവുകളുമുണ്ട്. എസ്.ആന്‍ഡ്.ടി. വര്‍ക്ക്ഷോപ്പ്- പോത്തനൂര്‍, കോയമ്ബത്തൂര്‍, സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പ്-പൊന്‍മലൈ, കാര്യേജ് ആന്‍ഡ് വാഗണ്‍ വര്‍ക്സ്-പേരമ്ബുര്‍, റെയില്‍വേ ഹോസ്പിറ്റല്‍-പേരമ്ബുര്‍, സേലം ഡിവിഷന്‍, തിരുച്ചിറപ്പള്ളി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് മറ്റ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശദ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക : https://sr.indianrailways.gov.in/ അവസാന തീയതി : ഡിസംബര്‍ 31

Related News