Loading ...

Home National

വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണം, ഡേറ്റാ പ്രൊട്ടക്ഷന്‍ ബില്ലിന് അനുമതി

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെവ്യക്തിഗത വിവരങ്ങള്‍ രാജ്യത്ത് തന്നെ സൂക്ഷിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നഡേറ്റാ സംരക്ഷണ ബില്ലിന്കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി.ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വ്യക്തിഗത വിവരങ്ങള്‍ അവരുടെ അനുമതിയോടെ മാത്രംവിദേശത്ത് ഉപയോഗിക്കാനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ആരോഗ്യ വിവരങ്ങള്‍, ധനവിനിയോഗം, ലൈംഗിക ആഭിമുഖ്യം, ബയോമെട്രിക് വിവരങ്ങള്‍, ജനിതക വിവരങ്ങള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ സ്റ്റാറ്റസ്, മതം, രാഷ്ട്രീയ ആഭിമുഖ്യം തുടങ്ങിയ വിവരങ്ങളാണ് ഈ വിഭാഗത്തില്‍ പെടുന്നത്. എന്തൊക്കെയാണ് സുപ്രധാനമായ വിവരങ്ങളെന്ന് നിയമത്തിന്റെ ചട്ടക്കൂടുകള്‍ രൂപീകരിക്കുമ്ബോള്‍ വിശദമാക്കുമെന്നും നിര്‍ദിഷ്ട ബില്ലില്‍ പറയുന്നതായിഐഎഎന്‍എസ്റിപ്പോര്‍ട്ടില്‍ പറയുന്നു. നയരൂപീകരണത്തിനായി വ്യക്തിഗതമല്ലാത്ത വിവരങ്ങള്‍ സംബന്ധിച്ച ഡേറ്റകള്‍ പ്രസ്തുത കമ്ബനികളില്‍ നിന്ന് ശേഖരിക്കാന്‍ ബില്ലില്‍ സര്‍ക്കാരിനെ അനുവദിക്കുന്നുണ്ട്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ സമൂഹമാധ്യങ്ങള്‍ ഉപഭോക്താക്കളില്‍ നിന്ന് വെരിഫിക്കേഷന്‍ നടപടികളില്‍ കൂടി വിവരങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തേണ്ടി വരും. നിയമം ലംഘിക്കുന്ന കമ്ബനികള്‍ക്ക് വന്‍ പിഴയാണ് ബില്ലില്‍ നിര്‍ദ്ദേശിക്കുന്നത്. 15 കോടിയോ അല്ലെങ്കില്‍ കമ്ബനിയുടെ ആഗോള ലാഭത്തിന്റെ നാലുശതമാനമോ ഇതില്‍ ഏതാണോ കൂടുതല്‍ അത് പിഴയായി ഈടാക്കണമെന്നാണ് ബില്‍ നിര്‍ദേശിക്കുന്നത്. ചെറിയ നിയമ ലംഘനങ്ങള്‍ക്ക് അഞ്ച് കോടിയോ കമ്ബനിയുടെ ലാഭത്തിന്റെ രണ്ട് ശതമാനമോ പിഴയായി നല്‍കണം. രാജ്യത്തിന്റെ പരമാധികാരം, ദേശീയ സുരക്ഷ തുടങ്ങിയയെ ബാധിക്കുന്ന കാര്യങ്ങളില്‍ വ്യക്തികളുടെ വിവരങ്ങള്‍ അവരുടെ അനുമതിയില്ലാതെ പരിശോധിക്കാന്‍ ബില്‍ നിയമമായാല്‍ സര്‍ക്കാരിന് അധികാരമുണ്ടാകും. മാത്രമല്ല കോടതി ഉത്തരവ് മുഖേനെയും ഇത്തരം വിവരങ്ങള്‍ ശേഖരിക്കാനും ബില്ലില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

Related News