Loading ...

Home Education

സ്കൂള്‍ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത പോയിന്റ് നേടിയത് അനുശ്രീ

കാസര്‍ഗോഡ്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത പോയിന്റ് നേടിയ വയനാട്ടുകാരിയായി അനുശ്രീ. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഗസല്‍ ഉറുദു, കഥകളി സംഗീതം, ലളിതഗാനം, ഒപ്പന എന്നീ മത്സരങ്ങള്‍ക്ക് എ ഗ്രേഡ് നേടി വയനാട് ജില്ലയുടെ ആസ്ഥാന ഗായികയായി മാറിയിരിക്കുകയാണ് അനുശ്രീ എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി. മുട്ടില്‍, കാക്കവയല്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ പ്രതിനിധീകരിച്ച്‌ തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് അനുശ്രീ മികവ് തെളിയിക്കുന്നത്. കൊളവയല്‍ പ്രതിഭാ ഗ്രന്ഥാലയത്തിലെ ലൈബ്രേറിയന്‍ സാജിതയുടേയൂം, അനില്‍ പടിഞ്ഞിറ്റിങ്ങലിന്റെ മൂത്ത മകളാണ് അനുശ്രീ. കല്‍പ്പറ്റയിലെ കേരള സംഗീത കലാക്ഷേത്ര സംഗീത അധ്യാപിക റോസ് ഹാന്‍സിന്റെ കീഴിലാണ് പരിശീലനം. ഈ നാലിനങ്ങളില്‍ കൂടാതെ വയലിന്‍ അഭ്യസിക്കുന്നുണ്ട്. നിരവധി ഗാനമേള ട്രൂപ്പുകളില്‍ പാടാറുള്ള അനുശ്രീ ബി.എസ്.എസ്. മ്യുസിക് പരീക്ഷയില്‍ ഒന്നാം റാങ്കുകാരിയായിരുന്നു. ലളിത ഗാനത്തില്‍ അനുശ്രീ ആലപിച്ച പറയൂ പ്രണയ ഹൃദതന്തമേ എന്നു തുടങ്ങുന്ന ഗാനം, ലയം, ശ്രുതി, താളം, സാഹിത്യ പുഷ്ടി തുടങ്ങിയ ആലാപന ഘടകങ്ങളില്‍ ഏറെ മികവ് പുലര്‍ത്തുന്നതായിരുന്നുവെന്ന് വിധികര്‍ത്താക്കള്‍ വിലയിരുത്തി.

Related News