Loading ...

Home Business

വോഡഫോണ്‍,ഐഡിയ,എയര്‍ടെല്‍ മൊബൈല്‍ നിരക്ക് നാളെ മുതല്‍ കൂടും; മറ്റു മൊബൈലുകളിലേക്കു വിളിക്കുന്ന സൗജന്യ കോളുകള്‍ക്കും നിയന്ത്രണം

ന്യൂഡല്‍ഹി; മൊബൈല്‍ സേവനദാതാക്കളായ വൊഡാഫോണ്‍-ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ കോള്‍, ഡേറ്റകളുടെ വര്‍ധിച്ച നിരക്കുകള്‍ നാളെ മുതല്‍ നിലവില്‍ വരും. 50% വരെ വര്‍ധനവിനാണ് മൊബൈല്‍ കമ്ബനികള്‍ ലക്ഷ്യമിടുന്നത്. മറ്റു മൊബൈലുകളിലേക്കു വിളിക്കുന്ന 'പരിധിയില്ലാത്ത' കോളുകള്‍ക്കും നിയന്ത്രണം ഉണ്ട്. റിലയന്‍സ് ജിയോയുടെ നിരക്കില്‍ 40% വരെ വര്‍ധനവ് വെള്ളിയാഴ്ച നിലവില്‍വരും. ബിഎസ്‌എന്‍എലും നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ മൊബൈല്‍ കമ്ബനികള്‍ നിരക്കുകളില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. ജിയോയുടെ സൗജന്യപദ്ധികള്‍ നിലവില്‍ വന്നതോടെ വൊഡാഫോണ്‍-ഐഡിയ, എയര്‍ടെല്‍ എന്നിവ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. ഈ സാഹചര്യത്തില്‍ നിരക്കുവര്‍ധനയ്ക്കു നേരത്തേ തന്നെ കമ്ബനികള്‍ തീരുമാനമെടുത്തിരുന്നു. വൊഡാഫോണ്‍-ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ വിവിധ പ്ലാനുകളിലായി പ്രതിദിനം 50 പൈസ മുതല്‍ 2.85 രൂപ വരെയാണു വര്‍ധന. 28 ദിവസ പ്ലാനുകളില്‍ 1000 മിനിറ്റും (പ്രതിദിനം 35 മിനിറ്റ്) 84 ദിവസ പ്ലാനുകളില്‍ 3000 മിനിറ്റും (പ്രതിദിനം 35 മിനിറ്റ്) 365 ദിവസ പ്ലാനുകളില്‍ 12000 മിനിറ്റും (പ്രതിദിനം 32 മിനിറ്റ്) ആണ് ഇനി സൗജന്യം. ഇതിനു ശേഷമുള്ള കോളുകള്‍ക്കു മിനിറ്റിനു 6 പൈസ വീതം ഈടാക്കും.

Related News