Loading ...

Home Business

ഉത്തേജക പാക്കേജുകള്‍ ഫലം കാണുന്നു,​ ഇന്ത്യയിലേക്ക് വിദേശനിക്ഷേപത്തിന്റെ വന്‍ ഒഴുക്ക്,​

മുംബയ് : പൊതുമേഖലാ ഓഹരിവില്പന സംബന്ധിച്ച നടപടികള്‍ക്ക് പിന്നാലെ ഇന്ത്യന്‍ വിപണിയിലേക്ക് നവംബറിന്‍ വന്‍ വിദേശ നിക്ഷേപ ഒഴുക്ക്. തുടര്‍ച്ചയായി ഇത് മൂന്നാം മാസമാണ് ഇന്ത്യന്‍ മൂലധന വിപണിയില്‍ നിക്ഷേപം മേല്‍ക്കൈ നേടുന്നത്. ആകെ 22,872 കോടി രൂപയാണ് ഇന്ത്യയില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ നിക്ഷേപിച്ചത്. ഡിപ്പോസിറ്ററി സേറ്റ അനുസരിച്ച്‌ നവംബറില്‍ ആകെ 25,230 കോടി രൂപ ഇക്വിറ്റികളിലെത്തി. കഴിഞ്ഞ മാസം 2,358.2 കോടി രൂപ പിന്‍വലിക്കുകയും ചെയ്തു. പ്രധാനമായും അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര കരാര്‍ ഉടന്‍ സാദ്ധ്യമായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് നിക്ഷേപം വര്‍ധിക്കുന്നതിന് പിന്നിലെന്നാണ് സാമ്ബത്തിക വിദഗ്ദ്ധരുടെ അഭിപ്രായം.. വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ഒക്ടോബറില്‍16,037.6 കോടി രൂപ നിക്ഷേപമാണ് നടത്തിയത്. സെപ്റ്റംബറില്‍ ഇത് 6,557.8 കോടി രൂപയായിരുന്നു.

Related News