Loading ...

Home Education

വാച്ചിന് നിരോധനം, ഹാളില്‍ ക്യാമറ; കോപ്പിയടി തടയാന്‍ സാങ്കേതിക സര്‍വകലാശാല

തിരുവനന്തപുരം: പരീക്ഷനടത്തിപ്പും മൂല്യനിര്‍ണയവും കര്‍ക്കശമാക്കാന്‍ സാങ്കേതിക സര്‍വകലാശാല നടപടി സ്വീകരിക്കുന്നു. പരീക്ഷാഹാളില്‍ സി.സി.ടി.വി. ക്യാമറയും ക്ലോക്കും നിര്‍ബന്ധമാക്കി. വാച്ച്‌, മൊബൈല്‍ഫോണ്‍, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ ഹാളിനുള്ളില്‍ അനുവദിക്കില്ല. മുതിര്‍ന്ന അധ്യാപകരുള്‍പ്പെടുന്ന വിജിലന്‍സ് സ്ക്വാഡുകള്‍ പരിശോധന നടത്തും. ചോദ്യക്കടലാസ് തയ്യാറാക്കുന്ന അധ്യാപകര്‍ കൃത്യമായ ഉത്തരസൂചിക നല്‍കണം. മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കാത്ത സര്‍ക്കാര്‍, എയ്ഡഡ് കോളേജ് അധ്യാപകരുടെ ശമ്ബളം തടയാന്‍ ശുപാര്‍ശ ചെയ്യും. സ്വാശ്രയ കോളേജിലെ അധ്യാപകര്‍ക്ക് ക്യാമ്ബില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസങ്ങള്‍ക്ക് ദിവസം 1000 രൂപ ക്രമത്തില്‍ പിഴ ചുമത്താനും സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. മോക്ക് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ രൂപകല്പന ചെയ്യാനും തീരുമാനിച്ചു. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ സൗജന്യമായി തപാലില്‍ കിട്ടും. ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ മൂന്നുദിവസത്തിനകം ലഭ്യമാക്കുന്ന ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിനും അംഗീകാരം നല്‍കി. പുനര്‍മൂല്യനിര്‍ണയത്തെക്കുറിച്ചുള്ള പരാതികള്‍ പരിഹരിക്കാന്‍ പുനഃപരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. എന്‍ജിനീയറിങ് കോളേജുകള്‍ക്ക് സ്വയംഭരണപദവി നല്‍കുന്നതില്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടും. സര്‍വകലാശാല പുതിയ പഠന ഗവേഷണ വകുപ്പുകള്‍ തുടങ്ങും. സാങ്കേതിക സര്‍വകലാശാലാ ടെക് ഫെസ്റ്റ് മാര്‍ച്ച്‌ 20 മുതല്‍ 23 വരെ തിരുവനന്തപുരം ഗവ. എന്‍ജിനിയറിങ് കോളേജില്‍ നടത്തും. വി.സി. ഡോ. എം.എസ്. രാജശ്രീ അധ്യക്ഷത വഹിച്ചു.

Related News