Loading ...

Home Education

കാണികളാല്‍ നിറഞ്ഞവേദിയില്‍ കലോത്സവം മുന്നേറുന്നു

ആസ്വാദകരാല്‍ നിറഞ്ഞു കലോത്സവത്തിന്റെ ആദ്യദിനം. രാത്രി വൈകിയും മത്സരങ്ങള്‍ തുടര്‍ന്ന്. ആദ്യദിനംഅവസാനിച്ചപ്പോള്‍ കോഴിക്കോട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാമതായി തൊട്ട് പിറകെ കണ്ണൂര്‍ ജില്ല ആദ്യ ദിനം പൂര്‍ത്തിയാക്കി.തിരുവാതിരയും മിമിക്രിയുമുള്‍പ്പടെയുള്ള ജനപ്രിയ ഇനങ്ങളാണ് ഇന്നും അരങ്ങിലെത്തുക.ആദ്യ ദിനം ജനപ്രിയ ഇനങ്ങളായ നാടകത്തിനും പ്രധാന വേദിയിലെ മോഹിനിയാട്ടത്തിനും മത്സരം ആരംഭിച്ചത് മുതല്‍ നിറഞ്ഞ കാണികളുടെ പിന്തുണയുണ്ടായിരുന്നു. ഏതാണ്ട് എല്ലാ വേദികളിലും ആദ്യ ദിനത്തില്‍ നിറഞ്ഞ സദസ്സായിരുന്നു. കാസര്‍കോട്ടുകാരുടെ കലയോടുള്ള ഇഷ്ടമാണ് ഓരോ വേദിയിലെയും കാഴ്ചക്കാര്‍ പങ്കുവെക്കുന്നത്. രണ്ടാം ദിനമായ ഇന്ന് തിരുവാതിരയും ഒപ്പനയുമടക്കമുള്ള ജനപ്രിയ ഇനങ്ങളാണ് അരങ്ങിലെത്തുക . ഓരോ വേദികളും ആസ്വാദകരാല്‍ നിറയുമെന്നുറപ്പ്.

Related News