Loading ...

Home National

സെന്‍സെക്‌സില്‍ 100ലേറെ പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടങ്ങള്‍ക്കൊടുവില്‍ ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്‌സ് 100ലേറെ പോയന്റ് താഴ്ന്നു. നിഫ്റ്റിയാകട്ടെ 12,128 നിലവാരത്തിലെത്തി. മൂന്നാമത്തെ ദിവസവും യെസ് ബാങ്കിന്റെ ഓഹരി ഉയര്‍ന്നു. നാലുശതമാനമാണ് രാവിലത്തെ വ്യാപാരത്തില്‍ ബാങ്കിന്റെ ഓഹരി നേട്ടമുണ്ടാക്കിയത്. ബാങ്ക്, ലോഹം തുടങ്ങിയ ഓഹരികളില്‍ വില്പന സമ്മര്‍ദം പ്രകടമാണ്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ ഒരു ശതമാനംമുതല്‍ ഒന്നരശതമാനംവരെ താഴ്ന്നു. റിലയന്‍സ്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നീ ഓഹരികളും നഷ്ടത്തിലാണ്. രണ്ടാം പാദത്തിലെ ജിഡിപി ഡാറ്റ ഇന്ന് വൈകീട്ട് പുറത്തുവിടും. സെപ്റ്റംബര്‍ പാദത്തില്‍ ആറുവര്‍ഷത്തെ ഏറ്റവും താഴ്ന്ന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ചൈന-യുഎസ് വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ അനുകൂല തീരുമാനം കാത്തിരിക്കുകയാണ് നിക്ഷേപകര്‍. അതുകൊണ്ടുതന്നെ ഏഷ്യന്‍ വിപണികളിലെല്ലാം നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.

Related News