Loading ...

Home National

കാ​ര്‍​ട്ടോ​സാ​റ്റ്-3 വി​ക്ഷേ​പ​ണം വി​ജ​യം; 27 മി​നി​റ്റില്‍ ​14 ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ ഭ്ര​മ​ണ പ​ഥ​ത്തി​ല്‍

ചെ​ന്നൈ: ഭൗ​മ നി​രീ​ക്ഷ​ണ (റി​മോ​ട്ട് സെ​ന്‍​സിം​ഗ്) ഉ​പ​ഗ്ര​ഹ​മാ​യ കാ​ര്‍​ട്ടോ​സാ​റ്റ്-3 വി​ക്ഷേ​പ​ണം വി​ജ​യ​മെ​ന്ന് ഐ​എ​സ്‌ആ​ര്‍​ഒ. രാ​വി​ലെ 9.28-ന് ​ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ന്‍ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ​ത്ത​റ​യി​ല്‍​നി​ന്ന് പി​എ​സ്‌എ​ല്‍​വി സി-47 ​റോ​ക്ക​റ്റി​ലാ​യി​രു​ന്നു വി​ക്ഷേ​പ​ണം.25-നാ​ണ് കാ​ര്‍​ട്ടോ​സാ​റ്റ്-3 വി​ക്ഷേ​പ​ണം നി​ശ്ച​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ര്‍​ന്നു ബു​ധ​നാ​ഴ്ച​ത്തേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. അ​മേ​രി​ക്ക​യു​ടെ 13 നാ​നോ ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​യും കാ​ര്‍​ട്ടോ​സാ​റ്റി​നൊ​പ്പം വി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. 27 മി​നി​റ്റി​നു​ള്ളി​ല്‍ 14 ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​യാ​ണു റോ​ക്ക​റ്റ് ഭ്ര​മ​ണ പ​ഥ​ത്തി​ലെ​ത്തി​ച്ച​ത്.വി​ദൂ​ര​സം​വേ​ദ​ന ഉ​പ​ഗ്ര​ഹ​മാ​ണു കാ​ര്‍​ട്ടോ സാ​റ്റ്-3. ന​ഗ​രാ​സൂ​ത്ര​ണം, ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, തീ​ര​ദേ​ശ ഭൂ​വി​നി​യോ​ഗം ദു​ര​ന്ത നി​വാ​ര​ണം എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ രൂ​പ​ക​ല്‍​പ്പ​ന. കാര്‍ട്ടോസാറ്റ്-3ന് 1625 കിലോഗ്രാം ആണ് ഭാരം. കാലാവധി അഞ്ച് വര്‍ഷം.  509 കിലോമീറ്റര്‍ ഉയരെനിന്ന് 97.5 ഡിഗ്രി ചെരിവില്‍ ഭൂസ്ഥിര ഭ്രമണപഥത്തില്‍ ഭൂമിയെ വലംവെക്കുന്ന ഉപഗ്രഹത്തില്‍ അത്യാധുനിക ക്യാമറ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

Related News