Loading ...

Home Business

എതിര്‍വാദങ്ങള്‍ക്കിടയിലും ദീര്‍ഘകാല ഊര്‍ജ്ജം നിലനിര്‍ത്തി ഇടത്തരം ഓഹരികള്‍

രണ്ടാം പാദ ഫലങ്ങള്‍ പ്രതീക്ഷിച്ചതിലും മെച്ചമായിരുന്നു. ടെലികോം ഒഴികെ നിഫ്റ്റി 50 ലെ വന്‍കിട ഓഹരികള്‍ കഴിഞ്ഞ വര്‍ഷത്തെയപേക്ഷിച്ച്‌ നികുതിക്കു ശേഷമുള്ള ലാഭം (PAT) പ്രതീക്ഷിച്ചതിലും ഭേദമായാണ് 10 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയത്. വിശാല വിപണിയിലെ നിഫ്റ്റി 500ല്‍ കഴിഞ്ഞ വര്‍ഷത്തെയപേക്ഷിച്ച്‌ 20 ശതമാനവും മുന്‍പാദത്തെയപേക്ഷിച്ച്‌ 10 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി മുന്നിട്ടു നിന്നു. കോര്‍പറേറ്റ് നികുതി ഇളവ്, അസംസ്‌കൃത വസ്തുക്കളുടെ വില കുറച്ച നടപടി, ഇടത്തരം ഓഹരികളിലേയും ബാങ്കുകള്‍, ബാങ്കിംങ്ഇതര ധനകാര്യ സ്ഥാപനങ്ങള്‍, സിമെന്റ്, അതിവേഗം വിറ്റഴിയുന്ന ഉല്‍പന്നങ്ങള്‍ തുടങ്ങിയ മേഖലകളിലെ പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട ഫലങ്ങള്‍ തുടങ്ങിയഘടകങ്ങളാണ് ഈ വളര്‍ച്ചയ്ക്കു കാരണം. രണ്ടാം പാദ ഫലപ്രഖ്യാപനങ്ങള്‍ക്കു ശേഷം ചെറുകിട, ഇടത്തരം ഓഹരികളുടെ റേറ്റിംഗ് അല്‍പം മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ന് പ്രതീക്ഷയുടെ താഴെയായ ഇവയുടെ വിലകളുടെ ദൃഢതയും 2021 സാമ്ബത്തിക വര്‍ഷത്തില്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയുമാണ് ഈ പ്രവണതയ്ക്കു കാരണം. വില നിര്‍ണയം ആകര്‍ഷകമാവുകയും ഓഹരി വില്‍പനക്കു ശേഷം എണ്ണ സംസ്‌കരണ ശാലകളുടേയും വിതരണക്കമ്ബനികളുടേയും ഓഹരിവിലകള്‍ വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയും നില നില്‍ക്കുന്നതിനാല്‍ എണ്ണ, വാതക മേഖലയിലും അനുകൂല കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ഇന്‍ഷൂറന്‍സ്, വില്‍പനാനന്തര സേവന രംഗങ്ങളിലും ഞങ്ങള്‍ക്കു പ്രതീക്ഷയുണ്ട്. ആദ്യ ഘട്ടത്തില്‍ ഈ രംഗത്ത് കൂടുതല്‍ കടന്നു കയറ്റം ഇല്ലാത്തതിനാല്‍ ദീര്‍ഘകാല കാഴ്ചപ്പാടില്‍ ആരോഗ്യകരമായ വളര്‍ച്ചയാണു പ്രതീക്ഷിക്കുന്നത്. ദുര്‍ബലമായ ധന സ്ഥിതിയും കൂടിയ വിലയുമാണ ഇപ്പോള്‍ വിപണിയെ നിയന്ത്രിക്കുന്ന പ്രവണതകള്‍. എന്നാല്‍ മുന്‍വാരത്തെയപേക്ഷിച്ച്‌ ഇതത്ര രൂക്ഷമല്ല. സമ്ബദ് വ്യവസ്ഥയുടെ കരുത്ത് വന്‍തോതില്‍ ചുരുങ്ങിയതായി ഈ മാസം ഞങ്ങള്‍ പുറത്തു വിട്ട സുപ്രധാന കണക്കുകള്‍ സൂചിപ്പിക്കുന്നു. ഉപഭോക്തൃ വില സൂചിക റിസര്‍വ് ബാങ്കിന്റെ ശരാശരി പ്രവചനത്തേക്കാള്‍ 4.65 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇടക്കാലത്തേക്ക് സാമ്ബത്തിക നയത്തെ ഇതു ബാധിക്കും. എന്നാല്‍ റിസര്‍വ് ബാങ്ക് വില വര്‍ധനയേക്കാള്‍ ഇടക്കാല പരിധിയില്‍ വളര്‍ച്ചയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണിട. സെപ്തംബറില്‍ വ്യാവസായിക വളര്‍ച്ചാ നിരക്ക് കഴിഞ്ഞ വര്‍ഷത്തെയപേക്ഷിച്ച്‌ -4.3 ശതമാനമായി കുത്തനെ കുറയുകയുണ്ടായി. ഉല്‍പാദനവും ഉപഭോഗവുമെല്ലാം പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലായി. രണ്ടാം പാദത്തിലെ മൊത്ത അഭ്യന്തര ഉല്‍പാദനം (GDP) പ്രഖ്യാപിക്കുമ്ബോള്‍ അത് ഒന്നാം പാദത്തിലെ യഥാര്‍ത്ഥ നിരക്കായ 5 ശതമാനത്തില്‍ താഴെ പോകുമെന്നാണ് കരുതപ്പെടുന്നത്. 2020 സാമ്ബത്തിക വര്‍ഷത്തേക്കു റിസര്‍വ് ബാങ്ക് കണക്കാക്കിയ വളര്‍ച്ചാ നിരക്ക് 6.1 ശതമാനമായിരുന്നു. ഇതിനിയും താഴ്ത്തി 5 ശതമാനത്തിനടുത്താക്കുമെന്നാണ് വിപണി കരുതുന്നത്. അതേസമയം നിഫ്റ്റി 50 ഒരു വര്‍ഷം മുന്നോട്ടുള്ള വിലയും വരുമാനവും തമ്മിലുള്ള അനുപാതം (P/E ) 19ഉം26ഉം12 മാസ അടിസ്ഥാനത്തില്‍ കണക്കാക്കുമ്ബോള്‍ ഹൃസ്വകാലയളവില്‍ ഗതിമാറ്റത്തിന് ഏറെ അവസരം നല്‍കുന്നില്ല. കഴിഞ്ഞ ഒരു മാസം വിപണിയിലെ ഉയര്‍ന്ന 100 ഓഹരികള്‍ 3 ശതമാനം ലാഭം കാണിച്ചിട്ടുണ്ട്. ഇടത്തരം ഓഹരികള്‍ 5 ശതമാനം ലാഭം രേഖപ്പെടുത്തി. ഒരു വര്‍ഷം മുന്നോട്ടുള്ള P/E യില്‍ 15ഃ കണക്കിന് വിലയില്‍ ഇളവു നല്‍കിയതുകൊണ്ടും കൂടുതല്‍ പണം വരാന്‍ തുടങ്ങിയതോടെ ബാലന്‍സ്ഷീറ്റ് കരുത്താര്‍ജ്ജിച്ചതിനാലുമാണ് ഇതു സംഭവിച്ചത്. നിക്ഷേപകര്‍ക്ക് അപകട സാധ്യത നേരിടാനുള്ള കഴിവു ലഭിക്കുകയും ഓഹരികളിലെ നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുകയും ചെയ്തതോടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ പ്രകടനം നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. പലിശ നിരക്കു കുറഞ്ഞതോടെ ഇടനില വ്യാപാരത്തിന് അവസരം ഉണ്ടായിട്ടുണ്ട്. സാമ്ബത്തിക നില വഷളായിരുന്നിട്ടും ക്രയവിക്രയം നടക്കുന്നത് ഇതുകൊണ്ടാണ്. അടുത്ത വര്‍ഷം വിപണിയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. എസ്സാര്‍-NCLT പ്രശ്‌നത്തില്‍ സുപ്രിം കോടതിയില്‍ നിന്നുണ്ടായ IBC (Insolvency and bankruptcy code) സംബന്ധിച്ച വിധി ദേശീയ കമ്ബനി ട്രിബ്യൂണലില്‍ (NCLT) കടം കൊടുക്കുന്നവര്‍ക്ക് മേല്‍ക്കൈ ലഭിച്ചിട്ടുണ്ട്. കുഴപ്പത്തിലായ ആസ്തികളുടെ കാര്യത്തില്‍ ത്വരിത നടപടികളെടുക്കാന്‍ ഇതു മൂലം സാധ്യമാകും. രാജ്യത്ത് വ്യാപാര അന്തരീക്ഷം സുഗമമാക്കാന്‍ ഇതു സഹായിക്കും. ഈ സാഹചര്യത്തില്‍ നിഫ്റ്റി 50 കമ്ബനികളുടെ ഓഹരി വില കൂടിയാലും പ്രാതികൂല്യം പരിമിതമായിരിക്കും. അടുത്ത ഒന്നു രണ്ടാഴ്ചകളില്‍ വിപണി പരിധി അടിസ്ഥാനത്തിലായിരിക്കും നീങ്ങുക. അതായത്് നിഫ്റ്റി 50ല്‍ 11,600 നും 12,000 ത്തിനും ഇടയിലായിരിക്കും ക്രയവിക്രയം.

Related News