Loading ...

Home Kerala

പത്തനംതിട്ട കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപീകരിക്കും

പത്തനംതിട്ട കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപീകരിക്കുന്നതിന് തുടര്‍ നടപടികളെടുക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. വീണാ ജോര്‍ജ്ജിന്റെ സബ്‌മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. കോന്നി, അടൂര്‍, മല്ലപ്പളളി, കോഴഞ്ചേരി, തിരുവല്ല, റാന്നി താലൂക്കുകളാണ് നിലവില്‍ പത്തനംതിട്ട ജില്ലയിലുള്ളത്. കോഴഞ്ചേരി താലൂക്കിനെ വിഭജിച്ച്‌ 2014 ആഗസ്​റ്റിലാണ് കോന്നി താലൂക്ക് രൂപീകരിച്ചത്.

Related News