Loading ...

Home Business

പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; ഓഹരി വില്‍പനക്ക് ക്യാബിനറ്റ് അനുമതി

ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി വിറ്റഴിക്കലുമായി കേന്ദ്ര സര്‍ക്കാര്‍. ബി.പി.സി.എല്‍ അടക്കം അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാന്‍ ക്യാബിനറ്റ് കമ്മിറ്റി അനുമതി നല്‍കി. ഭാരത് പെട്രോളിയത്തില്‍ സര്‍ക്കാറിന്റെ 53.75 ശതമാനം ഓഹരികളും വില്‍ക്കാനാണ് തീരുമാനം. കൊച്ചിന്‍ റിഫൈനറിയിലെ ഓഹരികളും വില്‍ക്കും.ഭാരത് പെട്രോളിയം, ഷിപ്പിങ് കോര്‍പ്പറേഷന്‍, കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍, തെഹ്‌രി ഹൈഡ്രോ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍, നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്‌ട്രിക് പവര്‍ എന്നിവയുടെ ഓഹരി വിറ്റഴിക്കാനാണ് മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്. മറ്റു à´šà´¿à´² പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തം കുറക്കാനും സര്‍ക്കാറിന് പദ്ധതിയുള്ളതായി മന്ത്രി നിര്‍മലാ സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. à´.à´’.സി, എല്‍.ഐ.സി, à´’.എന്‍.ജി.സി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാനാണ്
നീക്കം.
ഭാരത് പെട്രോളിയത്തിന്റെ 53.29 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതോടൊപ്പം സ്ഥാപനത്തിന്‍െറ ഭരണവും കേന്ദ്രസര്‍ക്കാര്‍ കൈയൊഴിയും. ഷിപ്പിങ് കോര്‍പ്പറേഷനിലെ 53.75 ശതമാനം ഓഹരികളാവും വില്‍ക്കുക. കണ്ടെയ്നര്‍ കോര്‍പ്പറേഷനിലെ 30.9 ശതമാനം ഓഹരികളും സര്‍ക്കാര്‍ വില്‍ക്കും. ബി.പി.സി.എല്‍ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി കൊച്ചി റിഫൈനറി പൂര്‍ണമായും വില്‍ക്കുന്നതോടെ പൊതുമേഖലയ്ക്കു നഷ്ടപ്പെടുന്നതു രാജ്യത്തെ ഏറ്റവും വലിയ റിഫൈനറികളിലൊന്നാണ്.

Related News