Loading ...

Home National

സംസ്ഥാനത്തെ യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം : സുപ്രീം കോടതി ഉത്തരവ് ഇങ്ങനെ

ന്യൂഡല്‍ഹി: യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതി തീരുമാനം അറിയിച്ചു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചര്‍ച്ച നടത്താമെന്ന് സുപ്രീംകോടതി അറിയിച്ചു. മലങ്കര സഭയുടെ കീഴിലുള്ള പള്ളികളിലെ സെമിത്തേരിയില്‍ ശവസംസ്‌കാരം നടത്താനുള്ള അവകാശം വേണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഇങ്ങനെ പറഞ്ഞത്. ശവ സംസ്‌കാരം നടത്താന്‍ അനുമതി നല്‍കിയില്ലെങ്കിലും ഇതു സംബന്ധിച്ച്‌ യാക്കോബായ സഭക്ക് നിയമനടപടികള്‍ സ്വീകരിക്കാമെന്ന്‌കോടതിപറഞ്ഞു. 2017-ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാകണം ഇതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സഭകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ നിയമത്തിനുള്ളില്‍ നിന്ന് കൊണ്ട് സംസ്ഥാന സര്‍ക്കാരിന് ചര്‍ച്ച നടത്താമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

Related News