Loading ...

Home youth

വാട്സ് ആപ്പിലെ ഈ തട്ടിപ്പ് സൂക്ഷിക്കുക; ഈ വീഡിയോകള്‍ നിങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തും

ഹാക്കര്‍മാര്‍ പലതരം 'ഫിഷിങ്' തന്ത്രങ്ങളും പയറ്റാറുണ്ട്. ഇപ്പോഴിതാ വാട്സ് ആപ്പിലും ഹാക്കര്‍മാര്‍ വല വിരിക്കുകയാണ്. അതും ആര്‍ക്കും സംശയം തോന്നാത്ത തരത്തിലാണ് ഇവരുടെ കെണി. വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക് നിര്‍ണായക സുരക്ഷാ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ, ഹാക്കര്‍മാരുടെ കെണിയെ കുറിച്ച്‌ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സി.ഇ.ആര്‍.ടി-ഇന്‍). ഏറ്റവും പുതിയ വാട്സ് ആപ്പ് പതിപ്പിലേക്ക് ഉടന്‍ അപ്‌ഡേറ്റ് ചെയ്യാനാണ് സി.ഇ.ആര്‍.ടി-ഇന്‍ ഉപഭോക്താക്കളെ ഉപദേശിക്കുന്നത്. വാട്സ് ആപ്പ് വഴി വൈറസ് അടങ്ങിയ വീഡിയോ ഫയല്‍ അയച്ചുകൊണ്ട് ആരുടെയും ഫോണില്‍ നുഴഞ്ഞുകയറാന്‍ ഹാക്കര്‍മാരെ അനുവദിക്കുന്ന പുതിയ അപകടസാധ്യത കണ്ടെത്തിയതിനാലാണ് ഈ സുരക്ഷാ മുന്നറിയിപ്പ്. ഹാക്കര്‍മാര്‍ ആദ്യം പ്രത്യേകം രൂപകല്‍പ്പന ചെയ്ത വൈറസ് അടങ്ങിയ വീഡിയോ ഫയല്‍ തയ്യാറാക്കും. അതിന് ശേഷം അവര്‍ ലക്ഷ്യമിടുന്ന ഉപഭോക്താക്കളുടെ വാട്സ് ആപ്പ് അക്കൌണ്ടിലേക്ക് അയക്കും. എം.പി 4 വീഡിയോ ഫയലായിരിക്കും ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. മിക്കവാറും ഇത് ഉപഭോക്താവിന് പരിചയമില്ലാത്ത നമ്ബറില്‍ നിന്നായിരിക്കും ലഭിക്കുന്നത്. ഉപഭോക്താവിന്റെ ആകാംക്ഷയെ മുതലെടുത്താണ് ഹാക്കര്‍മാര്‍ ഇതിന് ശേഷം പണി തുടങ്ങുക. ഏതൊരു എം.പി 4 ഫയല്‍ പോലെയും ഈ വീഡിയോ പ്ലേ ചെയ്യുമെന്നതാണ് ഇതിന്റെ പ്രത്യേകത. പക്ഷേ വീഡിയോ പ്ലേ ചെയ്യാന്‍ തുടങ്ങിയാല്‍ ഹാക്കര്‍ക്ക് ഇരയുടെ ഫോണിലേക്ക് നുഴഞ്ഞുകയറാനുള്ള വാതില്‍ തുറന്നുകിട്ടും. ഇരയുടെ അക്കൌണ്ടിലേക്ക് കയറാന്‍ യാതൊരു തരത്തിലുള്ള സുരക്ഷാ അനുമതിയും ഹാക്കര്‍ക്ക് ലഭിക്കേണ്ടതില്ല. ഹാക്കര്‍മാരെ ചെറുക്കാന്‍ ആദ്യം ചെയ്യേണ്ടത്, പുതിയ വാട്സ്‌ആപ്പ് പതിപ്പിലേക്ക് ഉടന്‍ അപ്‌ഗ്രേഡ് ചെയ്യുക എന്നതാണ്. ആന്‍ഡ്രോയ്‍ഡ് ഉപയോക്താക്കള്‍ കുറഞ്ഞത് വാട്സ്‌ആപ്പിന്റെ 2.19.274 പതിപ്പിലേക്ക് അപ്‌ഗ്രേഡു ചെയ്യണം. ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കളാണെങ്കില്‍ കുറഞ്ഞ പക്ഷം 2.19.100 പതിപ്പിലേക്ക് അപ്‌ഗ്രേഡുചെയ്യണം.

Related News