Loading ...

Home Kerala

ഇന്ന് അര്‍ദ്ധരാത്രിയില്‍ ഉല്‍ക്കമഴ ഭൂമിയിലേക്ക്; പ്രകൃതിയുടെ ദൃശ്യവിരുന്ന് കേരളത്തിലും ദൃശ്യമാകും

ആകാശത്ത് ഇന്ന് ഉല്‍ക്കകള്‍ അതിഥികളായെത്തും . ലിയോനിഡ് മീറ്റിയോര്‍ ഷവേഴ്സ് എന്ന ഉല്‍ക്കമഴ വളരെ അപൂര്‍വ്വമായി മാത്രം കാണാന്‍ കഴിയുന്ന പ്രതിഭാസമാണ് . ഇന്ന് അര്‍ദ്ധരാത്രിയാണ് ഉല്‍ക്കാവര്‍ഷം നേരില്‍ കാണാന്‍ കഴിയുന്നത് . ഈ മാസം ആറു മുതല്‍ 30 വരെ ഉല്‍ക്കകളെ ആകാശത്ത് കാണാന്‍ കഴിയുമെങ്കിലും ഇവ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഇന്ന് രാത്രി മുതലാണ് .ഇന്ത്യയും കേരളവും ഉള്‍പ്പെട്ട ഉത്തരാര്‍ദ്ധ ഗോളത്തിലാണ്(നോര്‍ത്തേണ്‍ ഹെമിസ്ഫീയര്‍) ഇവ വരിക. എന്നാല്‍ പ്രകാശത്തിന്റെ അതിപ്രസരം നിറഞ്ഞ നഗരപ്രദേശങ്ങളില്‍ ഇവയെ കാണാന്‍ ഏറെ പ്രയാസമായിരിക്കുമെന്ന് വാനനിരീക്ഷകര്‍ പറയുന്നു . ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് ഉല്‍ക്കാ വര്‍ഷം ഉണ്ടാവുക . നഗരപ്രദേശങ്ങളില്‍ നിന്നും മാറി പ്രകാശമില്ലാത്ത ഭാഗങ്ങളില്‍ ഇവയെ വ്യക്തമായി കാണാന്‍ കഴിയും . ഈ കാഴ്ചയ്ക്ക് ചന്ദ്രനും ചിലപ്പോള്‍ തടസ്സമായേക്കാം. നവംബര്‍ 12നായിരുന്നു പൂര്‍ണചന്ദ്രന്‍. ഇക്കാരണം കൊണ്ട് ചന്ദ്രന്റെ പ്രകാശം ഉല്‍ക്കകള്‍ക്ക് മങ്ങല്‍ വരുത്താം. മേഘങ്ങളും കാഴ്ചയ്ക്ക് വിഘാതം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.

Related News