Loading ...

Home Business

റിസര്‍വ്വ് ബാങ്കിന്റെ പ്രതീക്ഷകള്‍ക്ക് വിരാമം; റീട്ടെയ്ല്‍ പണപ്പെരുപ്പം 16 മാസത്തെ ഏറ്റവും വലിയ ഉയര്‍ന്ന നിരക്കില്‍

ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് വിരാമം. ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ല്‍ പണപ്പെരുപ്പം ഒക്ടോബറില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കെത്തിയെന്നാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. റീട്ടെയ്ല്‍ പണപ്പെരുപ്പം നിരക്ക് 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഒക്ടോബര്‍ മാസത്തില്‍ രേഖപ്പെടുത്തിയത്. ഒക്ടോബര്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം നിരക്ക് 4.62 ശതമാനത്തിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം സെപ്റ്റംബറില്‍ ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്ക് 3.99 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്. അതേസമയം മുന്‍വര്‍ഷം ഇതേകാലയളവില്‍ ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്ക് 3.38 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്. ശീതകാല വിപണിയിലേക്ക് ഉത്പ്പന്നങ്ങള്‍ എത്തിത്തുടങ്ങുമ്ബോള്‍ ഭക്ഷ്യവിപണിയിലെ വിലക്കയറ്റം ഇല്ലാതാകുമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വിപരീത ഫലമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. രാജ്യത്തെ ഗ്രാമീണ മേഖലയില്‍ രൂപപ്പെട്ട ചില പ്രതിസന്ധികളാണ് റീട്ടെയ്ല്‍ പണപ്പെരുപ്പം വര്‍ധിക്കാന്‍ കാരണമായത്. ഗ്രാമീണ മേഖലയിലെ വിലക്കയറ്റത്തിന്റെ തോത് 4.29 ശതമാനമായിരുന്നു ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. വസ്ത്ര-ചെരുപ്പ് വിപണിയില്‍ 1.65 ശതമാനം. നഗരമേഖലയില്‍ ഭക്ഷ്യ വിലക്കയറ്റം 10.47 ശതമാനം. സെപ്തംബറില്‍ 8.76 ശതമാനമായിരുന്നു. അതേസമയം ഗ്രാമീണ മേഖലയിലെ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റ തോത് 3.22 ല്‍ നിന്ന് 6.42 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ വിലക്കയറ്റത്തില്‍ ഒക്ടോബര്‍ മാസത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ വിലക്കയറ്റം ഒക്ടോബറില്‍ 7.89 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ 5.1 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണ്ക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.

Related News