Loading ...

Home Kerala

ശബരിമല കേസ്‌ വിശാല ബെഞ്ചിലേക്ക്‌

ന്യൂഡല്‍ഹി : ശബരിമല കേസ്‌ ഏഴംഗ വിശാലബെഞ്ചിന്‌ വിടാന്‍ സുപ്രീം കോടതി വിധി. സ്‌ത്രീപ്രവേശനം അനുവദിച്ചതിനെതിരായ പുനപരിശോധനാ ഹര്‍ജിയിലാണ്‌ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അ‍ഞ്ചംഗ ഭരണഘടന ബെഞ്ച്‌ വിധി പറഞ്ഞത്‌. കേസ്‌ 7 അംഗ ഭരണഘടനാ ബെഞ്ച്‌ പരിഗണിക്കും. 2018 സെപ്റ്റംബര്‍ 28ന്‌ ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതിവിധിക്കെതിരെ 56 പുനപരിശോധന ഹര്‍ജികളിലാണ്‌ ഇന്ന്‌ തീരുമാനമെടുത്തത്‌. ബെഞ്ചിലെ രണ്ടിനെതിരെ മൂന്ന്‌ പേരുടെ ഭൂരിപക്ഷ വിധിയാണ്‌ വന്നത്‌. ആദ്യം മൂന്നുപേരുടെ വിധിപ്രസ്‌താവം ആണ്‌ വായിച്ചത്‌. ചീഫ്‌ ജസ്‌റ്റീസ് രഞ്‌ജന്‍ ഗൊഗോയ്‌, ജസ്‌റ്റിസ്‌ ഇന്ദു മല്‍ഹോത്ര, ജസ്‌റ്റിസ്‌ എ എം ഖാന്‍വില്‍ക്കര്‍ എന്നിവരുടെ വിധിയാണ്‌ ആദ്യം വായിച്ചത്‌. ആര്‍ എഫ് നരിമാന്‍, ഡി വൈ ചന്ദ്രചൂഢ് എന്നിവരാണ്‌ ബെഞ്ചിലെ മറ്റ്‌ അംഗങ്ങള്‍. ശബരിമല പുനപരിശോധന ഹര്‍ജികളില്‍ ഏകകണ്ഠമായ തീരുമാനം അല്ല സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായത്. അഞ്ചില്‍ മൂന്ന്‌ ജഡ്ജിമാര്‍ വിശാല ബെഞ്ച് വേണമെന്ന നിലപാടെടുത്തപ്പോള്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് , റോഹിന്‍റന്‍ നരിമാന്‍ എന്നിവര്‍ വിയോജന വിധിയാണ് എഴുതിയത്‌. പുനപരിശോധന ഹര്‍ജികള്‍ക്ക് ഒപ്പം സമാനമായ മറ്റ് ഹര്‍ജികളും കിട്ടിയിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശവും മുസ്ലീം പാഴ്സി ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശവുമടക്കം എല്ലാ ഹര്‍ജികളും ഇനി വിശാല ബെഞ്ചിന്‍റെ പരിഗണനയിലായിരിക്കും. ഒരേ മതത്തിലെ രണ്ട് വിഭാഗങ്ങള്‍ക്കും തുല്യ അവകാശമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 2018 സെപ്‌തംബര്‍ 29നാണ്‌ ശബരിമലയില്‍ സ്‌ത്രീപ്രവേശം അനുവദിച്ച്‌ അന്ന്‌ ചീഫ്‌ജസ്‌റ്റിസായിരുന്ന ദീപക്‌ മിശ്ര, ജസ്‌റ്റിസുമാരായ ആര്‍ എഫ്‌ നരിമാന്‍, എ എന്‍ ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ്‌, ഇന്ദു മല്‍ഹോത്ര എന്നിവരുള്‍പ്പെട്ട ഭരണഘടനാ ബെഞ്ച്‌ വിധി പുറപ്പെടുവിച്ചത്‌. ജസ്‌റ്റിസ്‌ ഇന്ദു മല്‍ഹോത്ര മാത്രം വിയോജിച്ചപ്പോള്‍ നാല്‌ ജഡ്‌ജിമാരും സ്‌ത്രീപ്രവേശത്തെ അനുകൂലിച്ചു. വിധിക്കെതിരെ 56 പുനഃപരിശോധനാ ഹര്‍ജികളും നാല്‌ റിട്ട്‌ ഹര്‍ജികളുമാണ്‌ സമര്‍പ്പിച്ചത്. ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര വിരമിച്ചതിനെ തുടര്‍ന്ന്‌ പുതിയ ചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ അഞ്ചംഗ ബെഞ്ചില്‍ ഉള്‍പ്പെട്ടു. മറ്റ്‌ ജഡ്‌ജിമാര്‍ക്ക്‌ മാറ്റമില്ല. തുറന്ന കോടതിയില്‍ ഫെബ്രുവരി ആറിന്‌ വാദംകേട്ട ശേഷം വിധിപറയാന്‍ മാറ്റുകയായിരുന്നു. പന്തളം രാജകുടുംബം, ക്ഷേത്രം തന്ത്രി, എന്‍എസ്‌എസ്‌ തുടങ്ങിയവരാണ്‌ പുനപരിശോധനാ ഹര്‍ജി നല്‍കിയത്‌. 2018 സെപ്‌തംബര്‍ 29നാണ്‌ ശബരിമലയില്‍ സ്‌ത്രീപ്രവേശം അനുവദിച്ച്‌ അന്ന്‌ ചീഫ്‌ജസ്‌റ്റിസായിരുന്ന ദീപക്‌ മിശ്ര, ജസ്‌റ്റിസുമാരായ ആര്‍ എഫ്‌ നരിമാന്‍, എ എന്‍ ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ്‌, ഇന്ദു മല്‍ഹോത്ര എന്നിവരുള്‍പ്പെട്ട ഭരണഘടനാ ബെഞ്ച്‌ വിധി പുറപ്പെടുവിച്ചത്‌. ജസ്‌റ്റിസ്‌ ഇന്ദു മല്‍ഹോത്ര മാത്രം വിയോജിച്ചപ്പോള്‍ നാല്‌ ജഡ്‌ജിമാരും സ്‌ത്രീപ്രവേശത്തെ അനുകൂലിച്ചു. വിധിക്കെതിരെ 56 പുനഃപരിശോധനാ ഹര്‍ജികളും നാല്‌ റിട്ട്‌ ഹര്‍ജികളുമാണ്‌ സമര്‍പ്പിച്ചത്. ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര വിരമിച്ചതിനെ തുടര്‍ന്ന്‌ പുതിയ ചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ അഞ്ചംഗ ബെഞ്ചില്‍ ഉള്‍പ്പെട്ടു. മറ്റ്‌ ജഡ്‌ജിമാര്‍ക്ക്‌ മാറ്റമില്ല. തുറന്ന കോടതിയില്‍ ഫെബ്രുവരി ആറിന്‌ വാദംകേട്ട ശേഷം വിധിപറയാന്‍ മാറ്റുകയായിരുന്നു. പന്തളം രാജകുടുംബം, ക്ഷേത്രം തന്ത്രി, എന്‍എസ്‌എസ്‌ തുടങ്ങിയവരാണ്‌ ഹര്‍ജി നല്‍കിയത്‌.

Related News