Loading ...

Home National

2016 ല്‍ രാജ്യത്ത് 11,379 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു ; വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: 2016 ല്‍ രാജ്യത്ത് 11,379 കര്‍ഷകര്‍ ആത്മഹത്യ ചെയ്തെന്ന വിവരങ്ങള്‍ പുറത്ത്. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒന്നാം മോദി സര്‍ക്കാരിന്‍റെ കര്‍ഷക ആത്മഹത്യകളുടെ കണക്കുകള്‍ മൂന്ന് വര്‍ഷത്തിന് ശേഷമാണ് പുറത്തു വിടുന്നത്. അതേസമയം, 2016ന് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ കര്‍ഷക ആത്മഹത്യകളുടെ എണ്ണം കുറഞ്ഞു. 2014-ല്‍ 12,360 കര്‍ഷകരും 2015-ല്‍ 12,602 കര്‍ഷകരും ആത്മഹത്യ ചെയ്തു. മൊത്തത്തില്‍ കര്‍ഷക ആത്മഹത്യ 21 ശതമാനം കുറഞ്ഞപ്പോള്‍, ആത്മഹത്യ ചെയ്യുന്ന കര്‍ഷക തൊഴിലാളികളുടെ എണ്ണം 10 ശതമാനം വര്‍ധിച്ചു. 2015 ലായിരുന്നു എന്‍സിആര്‍ബി ഇതിനുമുമ്ബു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിപ്പോര്‍ട്ട് പ്രകാരം കര്‍ഷക ആത്മഹത്യയില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. 3,661 പേര്‍ മഹാരാഷ്ട്രയില്‍ ജീവനൊടുക്കി. കര്‍ണാടകയാണ് തൊട്ടുപിന്നില്‍. 2,079 ആത്മഹത്യകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2016ല്‍ പ്രതിമാസം ശരാശരി 948 പേരും പ്രതിദിനം 31പേരും ആത്മഹത്യ ചെയ്തെന്നാണ് കണക്കുകള്‍ പറയുന്നത്. പുരുഷന്മാരായ കര്‍ഷകരാണ് കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത്. സ്ത്രീകളുടെ നിരക്ക് 8.6 ശതമാനമാണ്. കര്‍ഷക ആത്മഹത്യയുടെ കാരണങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. മുന്‍ വര്‍ഷങ്ങളില്‍ കര്‍ഷക ആത്മഹത്യയുടെ കാരണം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. വിളനാശം, രോഗം, കുടുംബ പ്രശ്നങ്ങള്‍, വായ്പ എന്നിങ്ങനെ തരംതിരിച്ച്‌ കാരണങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ കര്‍ണാടകയില്‍ കര്‍ഷക ആത്മഹത്യകളുടെ എണ്ണം വര്‍ധിച്ചു. 2015ല്‍ 1569 പേരാണ് ആത്മഹത്യ ചെയ്തതെങ്കില്‍ 2016ല്‍ 2079 പേരായി. ആന്ധ്രയില്‍ കര്‍ഷക ആത്മഹത്യ നേര്‍ പകുതിയായി കുറഞ്ഞു(2015-1347, 2016-645). ബംഗാള്‍ കണക്ക് നല്‍കിയിട്ടില്ല. 2013-2018നും ഇടയില്‍ മഹാരാഷ്ട്രയില്‍ 15356 കര്‍ഷകര്‍ ആത്മഹത്യ ചെയ്തെന്നാണ് കണക്ക്.

Related News