Loading ...

Home Kerala

പ്രളയത്തില്‍ തകര്‍ന്ന നിലമ്ബൂരിന്‌ 'ക്രാന്തി'യുടെ കൈത്താങ്ങ്‌

അയര്‍ലണ്ട്‌. > വെള്ളപൊക്കത്തിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന നിലമ്ബൂരിനു കൈത്താങ്ങായി അയര്‍ലണ്ടിലെ പ്രവാസി സംഘടനയായ ക്രാന്തിയും കൈകോര്‍ക്കുന്നു. ഉരുള്‍ പൊട്ടലില്‍ നിലമ്ബൂര്‍ മേഖലയില്‍ മാത്രം ആയിരത്തോളം വീടുകള്‍ പൂര്‍ണമായും മൂവായിരത്തോളം വീടുകള്‍ ഭാഗീകമായും തകര്‍ന്നു.ഏഴായിരത്തോളം വീടുകളില്‍ വെള്ളം കയറി.ആയിരം കോടിയുടെ നഷ്ട്ടം ആണ് ഈ പ്രദേശത്ത്‌ കണക്കാക്കുന്നത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വീടുകള്‍ക്ക് സ്ഥലം ഉള്‍പ്പെടെ കണ്ടെത്തേണ്ട അവസ്ഥയാണ് നിലവില്‍ ഉള്ളത്. റീ ബില്‍ഡ് നിലബൂര്‍ എന്ന പദ്ധതിയിലൂടെയാണ് നിലമ്ബൂരിന്റെ പുനര്‍ നിര്‍മാണം ലക്ഷ്യമിടുന്നത്. നിലമ്ബൂര്‍ എം എല്‍ എ പി വി അന്‍വര്‍ ചെയര്‍മാനും നിലമ്ബൂര്‍ സ്വദേശിയായ രാജ്യസഭ എം പി പി വി അബ്‌ദുള്‍ വഹാബ് മുഖ്യ രക്ഷാധികാരിയും ആയും ആണ് റീ ബില്‍ഡ് നിലമ്ബൂര്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ വെള്ളപൊക്ക ദുരിത്വാശാസ നിധിയുടെയും വ്യക്തികളുടെയും സംഘടനകളുടെയും സഹായത്തോടെ ആണ് വീടുകളുടെ പുനര്‍നിര്‍മാണം റീബില്‍ഡ്‌ നിലമ്ബൂര്‍ നടത്തുന്നത്.ഇത് വരെ എട്ട് ഏക്കറോളം സ്ഥലം സംഭാവനയായി പദ്ധതിക്ക് വേണ്ടി ലഭിച്ചു കഴിഞ്ഞു.ഈ അവസ്ഥയിലാണ് ക്രാന്തി അയര്‍ലണ്ടും റീബില്‍ഡ്‌ നിലമ്ബൂരിനെ കഴിയുന്ന രീതിയില്‍ സഹായിക്കാനായി മുന്നോട്ടു വരുന്നത്. ഇതിനായി ക്രാന്തി അംഗങ്ങളില്‍ നിന്നും തത്പരരായ മറ്റുള്ളവരില്‍ നിന്നും പണം കണ്ടെത്തും. കൂടാതെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, ഫുഡ് ഫെസ്റ്റ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചും പണം കണ്ടെത്താന്‍ ആണ് തീരുമാനം. ഇങ്ങനെ സംഭരിക്കുന്ന മുഴുവന്‍ തുകയും നിലമ്ബൂരിന്റെ പുനര്‍ നിര്‍മാണത്തിനായി ഉപയോഗിക്കും.

Related News