Loading ...

Home Business

നിലവിലെ സ്ഥിതി റബറിനു ഗുണകരമല്ല: റബര്‍ ബോര്‍ഡ് ചെയര്‍മാന്‍

കോ​​ട്ട​​യം: നി​​ല​​വി​​ലു​​ള്ള സ്ഥി​​തി​​ഗ​​തി​​ക​​ള്‍ റ​​ബ​​ര്‍ ഉ​​ത്പാ​​ദ​​ന​ മേ​​ഖ​​ല​​യ്ക്കും ഉ​​പ​​ഭോ​​ഗ ​മേ​​ഖ​​ല​​യ്ക്കും ശു​​ഭ​​ക​​ര​​മാ​​വി​​ല്ലെ​​ന്നാ​​ണു കാ​​ണു​​ന്ന​​തെ​ന്നു റ​​ബ​​ര്‍ ബോ​​ര്‍​​ഡ് ചെ​​യ​​ര്‍​​മാ​​ന്‍ ഡോ. ​​സാ​​വ​​ര്‍ ധ​​നാ​​നി​​യ. കോ​​ട്ട​​യ​​ത്തു ന​​ട​​ന്ന 179-ാമ​​ത് റ​​ബ​​ര്‍ ബോ​​ര്‍​​ഡ് യോ​​ഗ​​ത്തി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. കാ​​ലാ​​വ​​സ്ഥാ​ മാ​​റ്റം, ക​​റ​​ന്‍​​സി വി​​നി​​മ​​യ രം​​ഗ​​ത്തെ ച​​ല​​ന​​ങ്ങ​​ള്‍, എ​​ണ്ണ​​വി​​ല​​യി​​ലെ ഏ​​റ്റ​​ക്കു​​റ​​ച്ചി​​ലു​​ക​​ള്‍ എന്നിവ പ്ര​​കൃ​​തി​​ദ​​ത്ത റ​​ബ​​ര്‍ വി​​പ​​ണി​​യി​​ല്‍ ചാ​​ഞ്ചാ​​ട്ട​​ങ്ങ​​ളു​​ണ്ടാ​​ക്കാം. à´±â€‹â€‹à´¬â€‹â€‹à´±àµâ€‹â€‹à´¤àµà´ªà´¾â€‹â€‹à´¦â€‹â€‹à´• രാ​​ജ്യ​​ങ്ങ​​ളു​​ടെ അ​​ന്താ​​രാ​​ഷ്‌​ട്ര ​സം​​ഘ​​ട​​ന​​യാ​​യ അ​​സോ​​സി​​യേ​​ഷ​​ന്‍ ഓ​​ഫ് നാ​​ച്ചു​​റ​​ല്‍ റ​​ബ​​ര്‍ പ്രൊ​​ഡ്യൂ​​സിം​​ഗ് ക​​ണ്‍​ട്രീ​​സി​​ന്‍റെ (എ​​എ​​ന്‍​​ആ​​ര്‍​​പി​​സി) ക​​ണ​​ക്ക​​നു​​സ​​രി​​ച്ച്‌ 2019ലെ ​​ആ​​ദ്യ​​പ​​കു​​തി​​യി​​ല്‍ ആ​​ഗോ​​ള​ പ്ര​​കൃ​​തി​​ദ​​ത്ത​ റ​​ബ​​ര്‍ ഉ​​ത്പാ​​ദ​​നം 58.5 ല​​ക്ഷം ട​​ണ്ണും ഉ​​പ​​ഭോ​​ഗം 69.3 ല​​ക്ഷം ട​​ണ്ണു​​മാ​​യി​​രി​​ക്കും. മു​​ഖ്യ റ​​ബ​​ര്‍ ഉ​​ത്പാ​​ദ​​ക​​രാ​​ജ്യ​​ങ്ങ​​ളാ​​യ താ​​യ്‌​ല​ന്‍​​ഡ്, ഇ​​ന്തോ​​നേ​​ഷ്യ, ചൈ​​ന എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ഉ​​ത്പാ​​ദ​​ന​​ത്തി​​ലു​​ണ്ടാ​​യ കു​​റ​​വാ​​ണ് ഇ​​തി​​നു കാ​​ര​​ണം. 2019ല്‍ ​​പ്ര​​കൃ​​തി​​ദ​​ത്ത റ​​ബ​​റി​​ന്‍റെ ആ​​ഗോ​​ള ഉ​​ത്പാ​​ദ​​നം 0.5 ശ​​ത​​മാ​​നം കു​​റ​​ഞ്ഞ് 138.1 ല​​ക്ഷം ട​​ണ്‍ ആ​​കു​​മെ​​ന്നാ​​ണു ക​​ണ​​ക്കാ​ക്കു​​ന്ന​​ത്.2020ല്‍ ​​കൃ​​ത്രി​​മ റ​​ബ​​റി​​ന്‍റെ ഉ​​പ​​ഭോ​​ഗ​​ത്തി​​ല്‍ 1.9 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വ​​ള​​ര്‍​​ച്ച പ്ര​​തീ​​ക്ഷി​​ക്കു​​ന്നു​​ണ്ടെ​​ന്നും റ​​ബ​​ര്‍ ബോ​​ര്‍​​ഡ് ചെ​​യ​​ര്‍​​മാ​​ന്‍ പ​​റ​​ഞ്ഞു. റ​​ബ​​ര്‍ ബോ​​ര്‍​​ഡ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​കെ.​​എ​​ന്‍. രാ​​ഘ​​വ​​ന്‍ പ്ര​​കൃ​​തി​​ദ​​ത്ത റ​​ബ​​ര്‍ മേ​​ഖ​​ല​​യി​​ലെ സ്ഥി​​തി​​ഗ​​തി​​ക​​ള്‍ സം​​ബ​​ന്ധി​​ച്ചു റി​​പ്പോ​​ര്‍​​ട്ട് അ​​വ​​ത​​രി​​പ്പി​​ച്ചു. 2019 ജൂ​​ണ്‍ മു​​ത​​ല്‍ ഒ​​ക്ടോ​​ബ​​ര്‍ വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ലെ റ​​ബ​​ര്‍ ബോ​​ര്‍​​ഡി​​ന്‍റെ പ്ര​​വ​​ര്‍​​ത്ത​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും റ​​ബ​​ര്‍ ബോ​​ര്‍​​ഡ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ യോ​​ഗ​​ത്തി​​ല്‍ വി​​ശ​​ദീ​​ക​​രി​​ച്ചു.

Related News