Loading ...

Home Kerala

ഇനി മുതല്‍ ഉപയുക്താക്കളില്‍ നിന്ന് സര്‍ചാര്‍ജ് ഏര്‍പ്പെടുത്താന്‍ നീക്കവുമായി വൈദ്യുതി ബോര്‍ഡ്; യൂണിറ്റിന് 13 പൈസ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുക നാലു മാസത്തിനകം; നടപടി അധികച്ചെലവ് കണക്കിലെടുത്തെന്നും വിശദീകരണം

തിരുവനന്തപുരം: ഉപയോക്തക്കളില്‍ നിന്ന് സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനൊരുങ്ങി വൈദ്യുതി ബോര്‍ഡ്. എല്ലാ ഉപയോക്താക്കളില്‍ നിന്നും യൂണിറ്റിനു 13 പൈസ നിരക്കില്‍ സര്‍ചാര്‍ജ് ഈടാക്കണമെന്ന ആവശ്യവുമായി വൈദ്യുതി ബോര്‍ഡ്. നിരക്കു വര്‍ധന നടപ്പാക്കി 4 മാസത്തിനകമാണ് സര്‍ചാര്‍ജ് കൂടി ചുമത്തണമെന്ന ആവശ്യം.ഏപ്രില്‍ ജൂണ്‍ കാലയളവില്‍ ഉല്‍പാദനത്തിലും വാങ്ങലിലും ഉണ്ടായ അധികച്ചെലവു ചൂണ്ടിക്കാട്ടിയാണ് റഗുലേറ്ററി കമ്മിഷനെ വൈദ്യുതി ബോര്‍ഡ് സമീപിച്ചത്. അതേപടി അനുവദിച്ചാല്‍, ഒരു മാസം 100 യൂണിറ്റ് മാത്രം ഉപയോഗിക്കുന്നവര്‍ക്കുപോലും 2 മാസത്തെ ബില്ലില്‍ 26 രൂപ കൂടും.ബോര്‍ഡിന്റെ ആവശ്യം തള്ളാന്‍ നിയമപ്രകാരം കമ്മിഷനു സാധിക്കില്ല. കണക്കുകള്‍ കൃത്യമാണോയെന്നു പരിശോധിക്കാം. 10 പൈസയെങ്കിലും അനുവദിച്ചേക്കും. അങ്ങനെയാണെങ്കില്‍ പോലും പ്രതിമാസം 100 യൂണിറ്റ് മാത്രം ഉപയോഗിക്കുന്നവര്‍ക്ക് 2 മാസത്തെ ബില്ലില്‍ 20 രൂപ കൂടും. ആവശ്യം സംബന്ധിച്ച്‌ കമ്മിഷന്‍ 27 നു തലസ്ഥാനത്തു ഹിയറിങ് നടത്തും.

Related News