Loading ...

Home Kerala

വീണ്ടും ചുഴലി; ബുള്‍ബുള്‍ വരുന്നു

തിരുവനന്തപുരം: അറബിക്കടലിലെ 'മഹ' ചുഴലിക്കാറ്റിനുപിന്നാലെ, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദവും ചുഴലിക്കാറ്റായി മാറുന്നു. ഇതും മഹയെപ്പോലെ അതിതീവ്ര ചുഴലിയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ കാറ്റും കേരളത്തെ നേരിട്ടു ബാധിക്കില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ അന്തമാന്‍ സമുദ്രത്തോടു ചേര്‍ന്നുണ്ടായ ന്യൂനമര്‍ദം കാറ്റായി മാറുമ്ബോള്‍ 'ബുള്‍ബുള്‍' എന്നാണ് പേര്. പാകിസ്താന്‍ നിര്‍ദേശിച്ച പേരാണിത്. ബുധനാഴ്ച ഇത് ചുഴലിക്കാറ്റായി മാറി പശ്ചിമ ബംഗാള്‍, ഒഡിഷ, ബംഗ്ലാദേശ് തീരത്തേക്കു നീങ്ങുമെന്നാണു കരുതുന്നത്. എട്ടാംതീയതിയോടെ കാറ്റ് അതിതീവ്രമാകും. മൂന്നിടത്ത് മഞ്ഞജാഗ്രത കേരളത്തില്‍ വ്യാഴം മുതല്‍ ശനിവരെ വ്യാപകമഴയ്ക്കു സാധ്യതയുണ്ട്. വ്യാഴാഴ്ച ഇടുക്കിയിലും വെള്ളിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും ശനിയാഴ്ച എറണാകുളത്തും ഇടുക്കിയിലും മഞ്ഞജാഗ്രത പ്രഖ്യാപിച്ചു. മഹ നാളെ ഗുജറാത്തില്‍ മഹ ചുഴലിക്കാറ്റ് വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ ഗുജറാത്ത് തീരത്ത് ദിയുവിനു സമീപത്തായി വീശും. അതിതീവ്ര ചുഴലിക്കാറ്റായിരുന്ന മഹയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഇതു ചുഴലിക്കാറ്റ് വര്‍ഷം ഈവര്‍ഷം ഇതുവരെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ഉണ്ടായത് ആറ്് ചുഴലിക്കാറ്റുകള്‍. ബുള്‍ബുള്‍കൂടി വരുന്നതോടെ ഏഴാവും. 2018-ല്‍ ഉണ്ടായത് ഏഴു ചുഴലിക്കാറ്റുകള്‍. കാറ്റിന്റെ എണ്ണത്തില്‍ 33 വര്‍ഷത്തെ റെക്കോഡാണ് കഴിഞ്ഞവര്‍ഷം തകര്‍ന്നത്. ഈ വര്‍ഷം അതും തകര്‍ന്നേക്കുമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ സ്‌കൈമെറ്റ് വിലയിരുത്തുന്നു. പിന്നിട്ട രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ട് അതിതീവ്ര ചുഴലിക്കാറ്റുണ്ടായി. ക്യാറും മഹയും. ഇതെല്ലാം കാലാവസ്ഥാ വ്യതിയാനം കാരണമാണെന്നു സ്‌കൈമെറ്റ് വിലയിരുത്തുന്നു.

Related News