Loading ...

Home Business

ഇ​സാ​ഫിന് 92.44 കോ​ടി അ​റ്റാ​ദാ​യം

കൊച്ചി: രാ​​​ജ്യ​​​ത്തെ മി​​​ക​​​ച്ച സോ​​​ഷ്യ​​​ല്‍ ബാ​​​ങ്കാ​​​യ ഇ​​​സാ​​​ഫ് സ്മോ​​​ള്‍ ഫി​​​നാ​​​ന്‍​​​സ് ബാ​​​ങ്കി​​​ന്‍റെ അ​​​റ്റാ​​​ദാ​​​യ​​​ത്തി​​​ല്‍ വ​​​ന്‍ വ​​​ര്‍​​​ധ​​​ന. സെ​​​പ്റ്റം​​​ബ​​​ര്‍ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച അ​​​ര്‍​​​ധ​ വാ​​​ര്‍​​​ഷി​​​ക​​​ത്തി​​​ല്‍ അ​​​റ്റാ​​​ദാ​​​യം 284 ശ​​​ത​​​മാ​​​നം വ​​​ര്‍​​​ധി​​​ച്ച്‌ 92.44 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. മു​​​ന്‍ വ​​​ര്‍​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ല്‍ 24.07 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. അ​​​ര്‍​​ധ​​​വാ​​​ര്‍​​​ഷി​​​ക​​​ത്തി​​​ല്‍ 68.37 കോ​​​ടി രൂ​​​പ​​​യാ​​​ണ് അ​​​റ്റാ​​​ദാ​​​യ വ​​​ര്‍​​​ധ​​​ന.മി​​​ക​​​ച്ച വ​​​ള​​​ര്‍​​​ച്ച കൈ​​​വ​​​രി​​​ക്കാ​​​നാ​​​യ​​​ത് ബാ​​​ങ്കി​​​ന്‍റെ ക​​​രു​​​ത്തു​​​റ്റ പ്ര​​​ക​​​ട​​​ന​​​മാ​​​ണ് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തെ​​​ന്ന് ഇ​​​സാ​​​ഫ് സ്മോ​​​ള്‍ ഫി​​​നാ​​​ന്‍​​​സ് ബാ​​​ങ്ക് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ കെ.​ ​​പോ​​​ള്‍ തോ​​​മ​​​സ് പ​​​റ​​​ഞ്ഞു. ആ​​​സ്തി ഗു​​​ണ​​​മേ​​ന്മ മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നാ​​​യ​​​ത് മി​​​ക​​​ച്ച വ​​​ള​​​ര്‍​​​ച്ച​​​യി​​​ലേ​​​ക്ക് ന​​​യി​​​ച്ചു. രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ല്‍ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര്‍​​​ക്ക് ബാ​​​ങ്കിം​​​ഗ് സേ​​​വ​​​നം ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത ഇ​​​ട​​​ങ്ങ​​​ളി​​​ല്‍ ബാ​​​ങ്കി​​​ന് മി​​​ക​​​ച്ച മു​​ന്നേ​​​റ്റം ഉ​​​ണ്ടാ​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.ബാ​​​ങ്കി​​​ന്‍റെ നി​​​ക്ഷേ​​​പം 98.72 ശ​​​ത​​​മാ​​​നം വ​​​ര്‍​​​ധി​​​ച്ച്‌ 6063.37 കോ​​​ടി രൂ​​​പ​​​യാ​​​യി. മു​​​ന്‍ സാ​​​ന്പ​​​ത്തി​​​ക വ​​​ര്‍​​​ഷ​​​ത്തി​​​ല്‍ ഇ​​​ത് 3051.20 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. ബാ​​​ങ്കി​​​ന്‍റെ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ മൊ​​​ത്തം വി​​​പ​​​ണി മൂ​​​ല്യം 24.13 ശ​​​ത​​​മാ​​​നം വ​​​ര്‍​​​ധി​​​ച്ച്‌ 5486.06 കോ​​​ടി രൂ​​​പ​​​യാ​​​യി.

Related News