Loading ...

Home Kerala

നല്ലതാണെങ്കില്‍ നിറം മഞ്ഞ, ചുവപ്പ് തടി കേടാക്കും

കൊച്ചി:ശീതീകരിച്ച ഭക്ഷ്യോത്പന്നങ്ങളുടെയും മീനിന്റെയും ഗുണമേന്മ അളക്കാന്‍ ഉപകരണങ്ങളുമായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (ഐ.സി.എ.ആര്‍. സിഫ്റ്റ്). മീനിലെ മായം കണ്ടെത്താന്‍ കൊണ്ടുവന്ന സ്ട്രിപ്പിന് സമാനമായ രീതിയിലാണ് പുതിയ സംരംഭങ്ങള്‍. പാക്ക് ചെയ്ത മീന്‍പോലും പഴയതും പുതിയതുമായി വേര്‍തിരിക്കാന്‍ സാധിക്കുന്ന 'ഫ്രഷ്‌നെസ് ഇന്‍ഡിക്കേറ്റര്‍' ആണ് അതിലൊന്ന്. മീനിന്റെ ശുദ്ധതയ്ക്കനുസരിച്ച്‌ സ്ട്രിപ്പിന്റെ നിറം മാറും. മഞ്ഞ നിറമാണ് ശുദ്ധതയുടെ അടിസ്ഥാനം. ഇത് ചുവപ്പോ കാപ്പിക്കളറോ ആകുകയാണെങ്കില്‍ പഴകിയതാണെന്ന് തിരിച്ചറിയാന്‍ സാധിക്കുമെന്ന് സിഫ്റ്റ് ഡയറക്ടര്‍ ഡോ. സി.എന്‍. രവിശങ്കര്‍ പറഞ്ഞു. മത്സ്യഫെഡ് ഔട്ട്‌ലെറ്റ് വഴി ഇവയ്ക്ക് പ്രചാരം നല്‍കാനാണ് തുടക്കത്തില്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ ഈ സ്ട്രിപ്പ് നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ശീതീകരിച്ച ഭക്ഷ്യോത്പന്നങ്ങളുടെ ഗുണമേന്മ അളക്കുന്ന 'ടൈം ടെംപറേച്ചര്‍ ഇന്‍ഡിക്കേറ്ററും' സിഫ്റ്റ് വികസിപ്പിക്കുന്നുണ്ട്. ശീതീകരണത്തിലെ പ്രശ്നങ്ങള്‍മൂലം അന്തരീക്ഷത്തില്‍നിന്ന് വിഷാംശങ്ങള്‍ ഭക്ഷ്യവസ്തുക്കളില്‍ കയറും. ഇവ ചെറിയ രീതിയിലായാല്‍പ്പോലും ദോഷകരമാണ്. രാത്രിയില്‍ കടയടയ്ക്കുമ്ബോള്‍ ഫ്രിഡ്ജ് ഓഫ് ചെയ്യുന്നത് ശീതീകരിച്ച്‌ സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളെ ബാധിക്കാം. സ്ട്രിപ്പ് ഉപയോഗിച്ച്‌ ഇതിന്റെ മേന്മ തിരിച്ചറിയാനാകും. ഈ രണ്ട് ഉത്പന്നങ്ങളുടെയും നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ വിപണിയില്‍ ലഭിക്കും.

Related News