Loading ...

Home National

ഇന്‍റനെറ്റ് വേഗതയില്‍ ഇന്ത്യക്ക് 128ാം സ്ഥാനം; പാകിസ്താനും നേപ്പാളിനും പിന്നില്‍

ബ്രോഡ്ബ്രാന്‍ഡ്ഇന്‍റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ തങ്ങളുടെ അയല്‍ രാജ്യങ്ങളായ ശ്രീലങ്ക, പാകിസ്താന്‍, നേപ്പാള്‍ എന്നിവരേക്കാളും പിന്നിലാണെന്ന് റിപ്പോര്‍ട്ട്. ഇന്‍റര്‍നെറ്റ്സ്പീഡ് വിശകലന കമ്ബനിയായ ഓക്ലയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ലോക റാങ്കിങ്ങില്‍ 128-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഡൗണ്‍‌ലോഡ് സ്പീഡിന്‍റെ ആഗോള ശരാശരി സെക്കന്‍ഡില്‍ 29.5 എം.ബിയും അപ്‌ലോഡ് വേഗത സെക്കന്‍ഡില്‍ 11.34 എം‌ബിയുമാണ്. എന്നാല്‍ഇന്ത്യയിലെ ഡൗണ്‍‌ലോഡ് വേഗത 11.18 എം‌.ബി.‌പി.‌എസും അപ്‌ലോഡ് വേഗത 4.38 എം‌.ബി.പി.‌എസും ആണുള്ളത്.22.53 എം‌ബി‌പി‌എസ് ഡൗണ്‍‌ലോഡ് വേഗതയും 10.59 എം‌ബി‌പി‌എസ് അപ്‌ലോഡ് വേഗതയുമായി ശ്രീലങ്ക മൊബൈല്‍ നെറ്റ്‌വര്‍ക്കില്‍ 81ാം സ്ഥാനത്താണ്. പാകിസ്താന്‍ 112-ാം സ്ഥാനത്തും നേപ്പാള്‍ 119-ാം സ്ഥാനത്തുമാണ് പട്ടികയില്‍. ദക്ഷിണ കൊറിയയാണ് ആഗോള പട്ടികയില്‍ ഒന്നാമതുള്ളത്. ഡൗണ്‍‌ലോഡ് വേഗത 95.11 എം‌.ബി.‌പി.‌എസും 17.55 എം‌.ബി‌.പി.‌എസ് അപ്‌ലോഡ് വേഗതയുമാണ് ഇവിടെ. ഇന്ത്യയിലെ ഏറ്റവും വലിയ 11 നഗരങ്ങളിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ ഓപ്പറേറ്റര്‍ എയര്‍ടെല്‍ ആണെന്നും റിപ്പോര്‍ട്ടിലുണ്ട്. നാഗ്പൂരിലാണ് എയര്‍ടെല്ലിന്റെ ഏറ്റവും ഉയര്‍ന്ന സ്പീഡ് രേഖപ്പെടുത്തിയത്. രണ്ട് നഗരങ്ങളില്‍ വോഡഫോണും ഒരെണ്ണത്തില്‍ ഐഡിയയുമാണ് ഒന്നാമത്. വേഗതയില്‍‌ പിന്നിലാണെങ്കിലും പാകിസ്താനെയും ബംഗ്ലാദേശിനെയും അപേക്ഷിച്ച്‌ രാജ്യത്ത് 4ജി നെറ്റ്‌വര്‍ക്ക് ലഭ്യത 87.9 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. പാകിസ്താനിലും ബംഗ്ലാദേശിലും ഇത് 58.9, 58.7 ശതമാനം 4 ജി ലഭ്യതയാണ് വര്‍ധിച്ചത്.2019ലെ രണ്ടും മൂന്നും പാദത്തില്‍ 99.1 ശതമാനം 4 ജി ലഭ്യതയുമായി ജിയോ ആണ് മുന്നില്‍. 94.9 ശതമാനവുമായി എയര്‍ടെല്‍ രണ്ടാം സ്ഥാനത്തുണ്ട്. ഐഡിയ (87.5 ശതമാനം), വോഡഫോണ്‍ (85.2 ശതമാനം) എന്നിവയാണ് മറ്റ് 4 ജി സേവനദാതാക്കള്‍.

Related News