Loading ...

Home youth

ഡബ്ലിനില്‍ വെല്‍ക്കം ഓള്‍ യൂത്ത് പ്രോഗ്രാം നവംബര്‍ 30 ന്

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തിലുള്ള കാത്തലിക് സിറ്റി യൂത്ത് മൂവ്മെന്‍റ് സംഘടിപ്പിക്കുന്ന WAY (Welcome All Youth) നവംബര്‍ 30 ന് (ശനി) ഡബിലെ റിയാല്‍ട്ടോയിലുള്ള ചര്‍ച്ച്‌ ഓഫ് ഓര്‍ ലെഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമായില്‍ നടക്കും. ഉച്ചകഴിഞ്ഞു 3 മുതല്‍ രാത്രി8വരെയാണ്പരിപാടി.പഠനത്തിനായോ ജോലിക്കായോ അയര്‍ലന്‍ഡിലെത്തിയിട്ടുള്ള അവിവാഹിതരായിട്ടുള്ള മലയാളി യുവതി - യുവാക്കള്‍ക്ക് വേണ്ടിയാണ് സംഗമം സംഘടിപ്പിച്ചിട്ടുള്ളത്.ജനിച്ച നാട്ടില്‍ നിന്നും മാറി അന്യദേശത്തു ഒറ്റപ്പെട്ടുകഴിയുന്ന യുവജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന വിവിധതരത്തിലുള്ള പ്രോഗ്രാമുകളാണ് ഒരുക്കിയിരിക്കുന്നത് . സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ. ക്ലെമെന്റ് പാടത്തിപ്പറമ്ബില്‍, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട് എന്നിവര്‍ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും, പങ്കെടുക്കുന്നവര്‍ www.syromalabar.ie എന്ന വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.വിവരങ്ങള്‍ക്ക്: ഫാ. ക്ലമന്റ് പാടത്തിപ്പറമ്ബില്‍ 0894927755, ഫാ. രാജേഷ് മേച്ചിറാകത്ത് 0894442688 ഫാ. റോയ് വട്ടക്കാട്ട് 094590705, ജിമ്മി ആന്‍റണി 0894272085, ജോബി ജോണ്‍ 0863725536.

Related News