Loading ...

Home Kerala

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്; സ്ത്രീകളെ വിലക്കുന്നത് മൗലികാവകാശ ലംഘനവും ഭരണഘടനാ വിരുദ്ധവും; മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെ സ്ത്രീ പ്രവേശനം വിലക്കുന്നത് മൗലികാവകാശ ലംഘനവും ഭരണഘടനയ്ക്ക് വിരുദ്ധവുമാണെന്നും അതിനെ മറികടക്കാന്‍ ഒരു വിധത്തിലുള്ള നിയമനിര്‍മാണവും സാധ്യമല്ലെന്നുമാണ് സര്‍ക്കാരിനു കിട്ടിയിരിക്കുന്ന നിയമോപദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്നാണ് സുപ്രീംകോടതി അറിയിച്ചത്. ഈ വിഷയത്തില്‍ മറിച്ചൊരു നിലപാട് സുപ്രീംകോടതി എടുത്തിട്ടില്ല. അതിനാല്‍ ശബരിമലയിലെ ക്രമസമാധാനം പാലിക്കുന്നതിന് ഉതകുന്ന നിലപാടുതന്നെയായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൗലികാവകാശവുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിവിധി. അതിനാല്‍ ശബരിമലയില്‍ യുവതികളെ വിലക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനവും ഭരണഘടനയ്ക്ക് വിരുദ്ധവുമാണ്. ഇതിനെ മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും നിയമനിര്‍മ്മാണം സാധ്യമല്ലെന്നാണ് നിയമോപദേശമെന്നും അദ്ദേഹം പറഞ്ഞു.

Related News