Loading ...

Home Education

നീറ്റ് പി.ജി. ജനുവരി അഞ്ചിന് ; അപേക്ഷ സമര്‍പ്പിക്കാം

നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് (എന്‍.ബി.ഇ.) 2020 അക്കാദമിക് സെഷനിലെ പോസ്റ്റ് ഗ്രാജുവേറ്റ് (പി.ജി.) മെഡിക്കല്‍ ഡിഗ്രി (എം.ഡി./എം.എസ്.)/ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പി.ജി.ക്ക് അപേക്ഷ സമര്‍പ്പിക്കാം . ജനവരി അഞ്ചിന് നടത്തുന്ന പരീക്ഷ കംപ്യൂട്ടര്‍ അധിഷ്ഠിതമായിരിക്കും. മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് 300 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ മൂന്നു ഭാഗങ്ങളിലായി (50, 100, 150) ഉണ്ടാകും. അപേക്ഷ www.nbe.edu.in ലെ നീറ്റ് പി.ജി. ലിങ്ക് വഴി നവംബര്‍ 21, രാത്രി 11.55 വരെ നല്‍കാവുന്നതാണ് .

Related News