Loading ...

Home National

രാജ്യത്താകെ 100 വിമാനത്താവളങ്ങള്‍ കൂടി നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി

ന്യൂഡല്‍ഹി: 2024 -നുള്ളില്‍ രാജ്യത്താകെ 100 വിമാനത്താവളങ്ങള്‍ കൂടി നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. ചെറുപട്ടണങ്ങളേയും ഗ്രാമങ്ങളേയും ബന്ധിപ്പിക്കുന്ന 1000 വ്യോമപാത ഉള്‍പ്പെടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഒരു ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ ആകെ ചിലവ്. 2025-ഓടെ വേണ്ട അടിസ്ഥാന സൗകര്യ വികനത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കൂടിയ യോഗത്തിലാണ് പുതിയ വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനമായത്. എന്നാല്‍ ഇതു സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ വ്യോമയാന മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.

Related News