Loading ...

Home National

രാധാകൃഷ്ണ മാഥുര്‍ ലഡാകിന്റെ ആദ്യത്തെ ലഫ്റ്റനന്റ് ഗവര്‍ണറായി ചുമതലയേറ്റു

ലഡാക് : രാധാകൃഷ്ണ മാഥുര്‍ ലഡാകിന്റെ ആദ്യത്തെ ലഫ്റ്റനന്റ് ഗവര്‍ണറായി ചുമതലയേറ്റു. ലേയില്‍ വെച്ചാണ് ഗവര്‍ണറായി അധികാരമേറ്റത്. ജമ്മുകശ്മീര്‍ ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. കശ്മീര്‍ സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണ പ്രദേശമായി വിഭജിച്ച്‌ രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ് ലഡാക്കിലെ ആദ്യത്തെ ലഫ്റ്റനന്റ് ഗവര്‍ണറായി രാധാകൃഷ്ണ മാഥുര്‍ അധികാരമേല്‍ക്കുന്നത്. അതേസമയം ആര്‍ കെ മാഥുറിന്റെ ഉപദേഷ്ടാവായി ഉമാംഗ് നരൂലയേും, ലഡാക്കിലെ പോലീസ് മേധാവിയായി എസ്‌എസ് ഖണ്ഡാരയേയും ബുധനാഴ്ച നിയമിച്ചു. 1977 ബാച്ചില്‍ ത്രിപുര കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന മാഥുര്‍ 2016-ല്‍ ഇന്ത്യയുടെ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറായാണ് വിരമിച്ചത്. ത്രിപുര ചീഫ് സെക്രട്ടറി, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാര്‍ഷിക പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ നിലകളില്‍ മാതൂര്‍ സേവനം അനുഷ്ടിച്ചു. 2003-ല്‍ മാഥുറിനെ ത്രിപുര ചീഫ് സെക്രട്ടറിയായി നിയമിച്ചിരുന്നു.

Related News