Loading ...

Home International

ഈജിപ്തില്‍ 30 ശവപേടകങ്ങള്‍, പൗരാണിക കാലത്തേതെന്ന് കരുതുന്ന മമ്മികള്‍ 10-ാം നൂറ്റാണ്ടിലേത്

കയ്‌റോ : ഈജിപിതിലെ ഗ്രാമീണ മേഖലകളില്‍ നിന്ന് 30 മമ്മികളെന്ന് വിളിക്കുന്ന ശവപേടകങ്ങള്‍ കണ്ടെത്തി.ലക്‌സര്‍ മേഖലയില്‍ നിന്നാണ് പൗരാണികരീതിയില്‍ മൃതദേഹമടക്കം ചെയ്തിരിക്കുന്ന പേടകങ്ങള്‍ ഖനനത്തിലൂടെ കണ്ടെത്തിയത്. പത്താം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ശവക്കല്ലറകളില്‍ സ്ത്രീകളുടേയും കുട്ടികളുടേയും മൃതശരീരങ്ങള്‍ കേടുകൂടാതെ സൂക്ഷിച്ചിരിക്കുന്നതായി പുരാവസ്തുഗവേഷണ വിഭാഗം അറിയിച്ചു.പല മമ്മികളുടേയും പുറത്ത് മതചിഹ്നങ്ങള്‍ രേഖപ്പെടുത്തിയതിനാല്‍ അതില്‍ പുരോഹിതന്മാരും അടക്കംചെയ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. 23 പുരുഷന്മാരും 5 സ്ത്രീകളും 2 കുട്ടികളുമാണ് അടക്കം ചെയ്യപ്പെട്ടിരിക്കുന്നത്.കുറഞ്ഞത് 3000 വര്‍ഷത്തെ പഴക്കമാണ് മൃതദേഹങ്ങള്‍ക്ക് കല്പിക്കപ്പെടുന്നത്. മികച്ച കൊത്തുപണികളും നിറങ്ങളും ശവപേടകങ്ങളെ മനോഹരമാക്കിയിരിക്കുന്നു. കൂടാതെ ഈജിപിഷ്യന്‍ ദേവന്മാരുടെ ചിത്രങ്ങളും പുരാതനലിപികളും ആലേഘനം ചെയ്തിട്ടുമുണ്ട്.രണ്ടുതട്ടുകളിലായാണ് ശവപേടകങ്ങള്‍ വച്ചിരുന്നതെന്ന് പുരാവസ്തു വകുപ്പ് മേധാവി മൊസ്താഫാ വസീറി പറഞ്ഞു. ഈജിപ്തിലെ പുരാതനസമൂഹം ജീവിച്ചിരുന്നുവെന്ന് കരുതുന്ന എല്‍ അസാസിഫ് പ്രവിശ്യയിലാണ് നിലവില്‍ ഖനനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. പുതുതായി കിട്ടിയ വസ്തുക്കള്‍ വിശ്വപ്രസിദ്ധമായ ഗ്രാന്റ് ഈജിപ്ത് മ്യൂസിയത്തിലേക്ക് നവംബര്‍മാസം ആദ്യവാരത്തില്‍ മാറ്റുമെന്നും വസീറി മാധ്യമങ്ങളോട് പറഞ്ഞു.

Related News