Loading ...

Home International

ബെല്‍ജിയന്‍ ഫുട്‌ബോളര്‍ മിഗൈല്‍ വാന്‍ ഡാമ്മെ 28ാം വയസ്സില്‍ അന്തരിച്ചു

ബെല്‍ജിയന്‍ ഫുട്‌ബോളര്‍ മിഗൈല്‍ വാന്‍ ഡാമ്മെ 28ാം വയസ്സില്‍ അന്തരിച്ചു. ലുകീമിയ ബാധയെ തുടര്‍ന്നാണ് ബെല്‍ജിയന്‍ ക്ലബ് സെര്‍കിള്‍ ബ്രഗ്ഗി ഗോള്‍കീപ്പറുടെ അന്ത്യം.2016ലാണ് താരത്തിന് അസുഖം കണ്ടെത്തിയത്. അഞ്ചുവര്‍ഷത്തോളം വിവിധ ചികിത്സകള്‍ക്ക് വിധേയനായിരുന്നു. രണ്ടു തവണ അണുബാധയെ അദ്ദേഹം പ്രതിരോധിച്ചെങ്കിലും മൂന്നാം തവണ കീഴടങ്ങുകയായിരുന്നു. 2020 സെപ്റ്റംബറിലാണ് മൂന്നാം അണുബാധ സ്ഥിരീകരിച്ചത്.സെര്‍കിള്‍ ബ്രഗ്ഗിനായി 40 മത്സരങ്ങളാണ് വാന്‍ കളിച്ചിട്ടുള്ളത്.

Related News