Loading ...

Home International

വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ ബ്രക്സിറ്റ് കരാറിലേക്ക് ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും

ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പിരിയുന്നത് സംബന്ധിച്ച കരാറിനെ സംബന്ധിച്ച ധാരണയിലേക്കെന്ന സൂചന. കരാറിന് ഇന്ന് ഔദ്യോഗികമായി അംഗീകാരം നല്‍കുമെന്നാണ് ധാരണ. ഐറിഷ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട ് യൂറോപ്യന്‍ യൂണിയനുമായി ധാരണയിലെത്തിയതോടെയാണ് ബ്രിക്സിറ്റ് കരാറില്‍ ധാരണയായത്.യൂറോപ്യന്‍ യൂണിയനും വടക്കന്‍ അയര്‍ലന്‍ഡിനും ഇടയില്‍ തുറന്ന അതിര്‍ത്തി തുടരണോ വേണ്ടയോ എന്നതായിരുന്നു പ്രധാന തര്‍ക്കവിഷയം. ബ്രിട്ടനും കീഴിലുള്ള വടക്കന്‍ അയര്‍ലന്‍ഡിനും യൂറോപ്യന്‍ യൂണിയന് കീഴിലുള്ള ഐറിഷ് റിപ്പബ്ലിക്കിനുമിടയില്‍ നിലവില്‍ അതിര്‍ത്തിയില്ല. ജനങ്ങള്‍ക്ക് ഇരുഭാഗത്തേക്കും യഥേഷ്ടം സഞ്ചരിക്കാം. à´•à´°à´µà´´à´¿à´¯àµà´‚ കടല്‍വഴിയും ചരക്കു ഗതാഗതം സുഗമമായി നടത്താം. പ്രത്യേക നികുതിയോ കസ്റ്റംസ് പരിശോധനയോ ഇല്ല.
എന്നാല്‍ ബ്രക്‌സിറ്റ് നടപ്പാക്കപ്പെട്ടാല്‍ അവിടെ അതിര്‍വരമ്ബുകള്‍ ഉണ്ടാവും. അത് ഈ മേഖലയിലെ ജനജീവിതത്തെ കാര്യമായി ബാധിക്കും. ജോലി, വിദ്യാഭ്യാസം, തുടങ്ങി സര്‍വ്വ മേഖലകളും പ്രതിസന്ധിയിലാവും. അതുകൊണ്ട് ബ്രക്‌സിറ്റ് നടപ്പാക്കിയാലും അതിര്‍ത്തികളില്ലാതെ തന്നെ രാജ്യം നിലനില്‍ക്കണം എന്നാണ് ഐറിഷ് ജനതയുടെ ആവശ്യം. ബ്രിട്ടണ്‍ അത് അംഗീകരിക്കുകയുമില്ല.പ്രശ്‌നപരിഹാരത്തിനായി അയര്‍ലന്‍ഡിനെ കസ്റ്റംസ് യൂണിയനില്‍ തന്നെ നിലനിര്‍ത്തികൊണ്ടുള്ള ബാക്‌സ്റ്റോപ്പ് കരാറാണ് യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവച്ചത്. അതും ഇക്കാലമത്രയും ബ്രിട്ടണ്‍ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു പോകാനുള്ള സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഐറിഷ് കസ്റ്റംസ് അതിര്‍ത്തിയെന്ന ആശയം തത്വത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നാണ് സൂചന. നേരത്തേ, ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും അംഗീകരിക്കാന്‍ കഴിയാത്ത ഒരാശയമാണ് അതെന്നു പറഞ്ഞ് മുന്‍ പ്രധാനമന്ത്രി തെരേസ മേയ് നിരസിച്ച ആശയമാണത്.എന്നാല്‍ പ്രധാന കടമ്ബകള്‍ ഇനിയും ബാക്കിയാണ്. പാര്‍ലമെന്റിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക എന്നതാണ് ജോണ്‍സന്റെ മുന്നിലുള്ള ഏറ്റവുംവലിയ വെല്ലുവിളി. കരാര്‍ പ്രകാരം വടക്കന്‍ അയര്‍ലന്‍ഡ് നിയമപരമായി യുകെയുടെ ഭാഗം തന്നെയാണെന്ന് അംഗങ്ങളെ ബോധ്യപ്പെടുത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കസ്റ്റംസ് അതിര്‍ത്തിയെന്ന ആശയം അംഗീകരിക്കാന്‍ പോവുകയാണെന്ന ഊഹാപോഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിട്ടും യു.കെയിലെ പ്രതിപക്ഷ പാര്‍ട്ടികളൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ന് വൈകീട്ട് 4 മണിക്ക് പുതിയ സംഭവവികാസങ്ങള്‍ പ്രധാനമന്ത്രി മന്ത്രിസഭയെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Related News