Loading ...

Home peace

മറക്കരുത്, ആ കസേരയുടെ മഹത്വം by ആര്‍ എസ് ബാബു

മഹാകവി കുമാരനാശാനിരുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ കസേരയിലാണ് താനിരിക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍ അറിയുന്നുണ്ടോ എന്തോ? ആശാന്‍ യോഗത്തിന്റെ സാരഥ്യമരുളിയ നാളില്‍ ശ്രീനാരായണഗുരു ജീവിച്ചിരുന്നു. സംഘടനാപരവും വ്യക്തിപരവുമായ കാര്യങ്ങളില്‍പ്പോലും ഗുരുവിന്റെ ഉപദേശം തേടുകയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളില്‍നിന്ന് വ്യതിചലിക്കാതിരിക്കാന്‍ ശ്രമിക്കുകയുംചെയ്തു ആശാന്‍. വ്യക്തിപരമായ കാര്യങ്ങളില്‍പ്പോലും ഗുരുവിന്റെ സമ്മതമോ അനുഗ്രഹമോ തേടുന്ന രീതിയായിരുന്നു ആശാന്റേത്. കാരണം, ജീവിതത്തിന്റെ സഞ്ചാരപഥത്തില്‍ ജ്വലിക്കുന്ന ഭാസ്കരനായാണ് ഗുരുവിനെ അദ്ദേഹം കണ്ടത്. എന്നാല്‍, ആശാനിരുന്ന കസേരയില്‍ വെള്ളാപ്പള്ളി ഉപവിഷ്ടനായിരിക്കുമ്പോള്‍ അരനേരംപോലും ഗുരുവിനെ സ്മരിക്കുന്നില്ല. ഗുരുവിനുപകരം നരേന്ദ്ര മോഡിയെ തന്റെ ജീവിതത്തെ നയിക്കുന്ന പ്രകാശമായി കാണുകയാണ് വെള്ളാപ്പള്ളി; തന്നെ 'സൂക്ഷ്മധനകാര്യ'ക്കുഴപ്പങ്ങളില്‍നിന്ന് കാക്കുന്ന രക്ഷകനായും. അതുകൊണ്ടാണല്ലോ കാവിപ്പടയ്ക്കുവേണ്ടി ഭാരത് ധര്‍മജനസേന എന്ന പുതിയ പാര്‍ടി രൂപീകരിച്ചത്. à´¹à´¿à´¨àµà´¦àµ അപകടത്തിലെന്ന് ഇല്ലാത്ത ഭീഷണിപരത്തി എസ്എന്‍ഡിപി യോഗത്തിന്റെ പേര് ദുരുപയോഗപ്പെടുത്തിയാണ് പുതിയ പാര്‍ടി തട്ടിക്കൂട്ടിയത്. അഹിന്ദുക്കളും ദളിതരും അശുദ്ധര്‍ എന്ന ഗോള്‍വാള്‍ക്കറിസമാണ് മോഡിയുടെയും കൂട്ടരുടെയും തത്വശാസ്ത്രം. à´† മോഡിയുമായി കൂട്ടുചേരുന്നതിലൂടെ എസ്എന്‍ഡിപിയോഗം പിറവികൊണ്ട സദുദ്ദേശ്യപ്രേരിതമായ ആശയത്തെ അപഹസിക്കുകയാണ് അച്ഛന്‍– മകന്‍ വെള്ളാപ്പള്ളിമാര്‍.ബിരുദം സമ്പാദിച്ചിട്ടും 1890കളില്‍ തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ഉദ്യോഗത്തിന്റെ വാതിലുകള്‍ ഡോ. പല്‍പ്പുവിനുമുന്നില്‍ കൊട്ടിയടച്ചു. സര്‍ക്കാര്‍ജോലി തെരഞ്ഞുനടന്ന് കാലുതേയാതെ, ചെത്ത് മുതലായ കുലത്തൊഴിലുമായി കഴിഞ്ഞാല്‍ മതിയെന്ന രാജകല്‍പ്പന യുവ ഡോക്ടറുടെ മനസ്സില്‍ തീക്കനലായി. à´ˆ വിവേചനത്തിനെതിരെ പോരാടാന്‍ ഡോ. പല്‍പ്പു നിശ്ചയിച്ചതാണല്ലോ പുതിയ സംഘടനയ്ക്ക് വഴിതെളിച്ചത്.  ഡോ. പല്‍പ്പു ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പോരാട്ടങ്ങളുടെകൂടി ഫലമായി നിലവില്‍വന്ന ഇന്നത്തെ നിലയിലുള്ള പിന്നോക്ക– ദളിത് വിഭാഗങ്ങള്‍ക്കുള്ള സംവരണം അട്ടിമറിക്കാന്‍ ഇന്ന് രണ്ടുംകല്‍പ്പിച്ച് ആര്‍എസ്എസ് ഇറങ്ങിയിരിക്കുകയാണ്. സംവരണനയം പുനഃപരിശോധിക്കണമെന്നും അതിനുവേണ്ടി കമീഷനെ നിയോഗിക്കണമെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് നേരത്തെ ആവശ്യപ്പെട്ടു. ഇതിനെ പിന്തുണച്ച് ആര്‍എസ്എസ് താത്വികാചാര്യന്‍ എന്‍ ജി വൈദ്യയും രംഗത്തുവന്നു. ഇപോള്‍ സംവരണ വിരുദ്ധ നിലപാട് ആവര്‍ത്തിച്ച് ആര്‍എസ്എസ് പ്രമേയം പാസാക്കി. à´ˆ സംഘത്തെ ശക്തിപ്പെടുത്തുന്ന അരുതായ്മയാണ് ഇന്ന് വെള്ളാപ്പള്ളിയും കൂട്ടരും നടത്തുന്നത്.à´ˆ വേളയില്‍ എസ്എന്‍ഡിപിയോഗം എന്തിന് രൂപീകരിച്ചു എന്നതിനെപ്പറ്റി പി കെ ബാലകൃഷ്ണന്‍ എഴുതിയത് പ്രസക്തം– "സാമുദായിക സമത്വത്തിനുവേണ്ടിയുള്ള സംഘടിതയത്നം കേരളത്തില്‍ ആദ്യമായി ഉണ്ടായത് എസ്എന്‍ഡിപിയോഗത്തിന്റെ ആരംഭത്തോടെയാണ്. തമ്മില്‍ തൊട്ടുതിന്നാന്‍ പാടില്ലാത്തവരും തൊടാന്‍തന്നെ പാടില്ലാത്തവരുമായി ഒട്ടനവധി ജാതികള്‍, ഒരുമിച്ച് പന്തിഭോജനവും തമ്മില്‍ വിവാഹവും പാടില്ലാത്തവരായി ഓരോ ജാതിക്കകത്തും അതില്‍ കൂടുതല്‍ ഉപജാതികള്‍– ഇങ്ങനെ ജീര്‍ണിച്ച് ദുര്‍ഗന്ധംവമിക്കാന്‍ തുടങ്ങിയിരുന്ന കേരളീയസമൂഹത്തില്‍ അടിസ്ഥാനപരമായ ചലനങ്ങളുണ്ടാക്കിയ സംഭവമാണ് എസ്എന്‍ഡിപിയോഗത്തിന്റെ സ്ഥാപനം''. ഇത് വിരല്‍ചൂണ്ടുന്നത് ജാതീയമായ അസമത്വങ്ങള്‍ ഇല്ലാതാക്കാനും മനുഷ്യര്‍ ഒരു ചരടില്‍കോര്‍ത്ത മുത്തുകളായി കഴിയാനും സാമൂഹ്യനീതി ഉറപ്പുവരുത്താനുമാണ് എസ്എന്‍ഡിപി യോഗം രൂപംകൊണ്ടത് എന്നാണ്.ബിഡിജെഎസിന്റെ ഭാരവാഹിയല്ല താനെന്ന് ഒരുവേള പറയുമ്പോള്‍ത്തന്നെ മോഡി, à´·à´¾ കൂടിക്കാഴ്ചകളില്‍ ബിഡിജെഎസിനുവേണ്ടി വെള്ളാപ്പള്ളി പങ്കെടുക്കുന്നത് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി എന്ന പദവിയുടെ ബലത്തിലാണല്ലോ. ഗുരുവും ആശാനും ജീവിച്ചിരുന്നെങ്കില്‍ ഇങ്ങനെ ശ്രീനാരായണപ്രസ്ഥാനത്തെ ഒറ്റുകൊടുക്കുന്നതിനെ അനുവദിക്കുമായിരുന്നില്ല.സംഘടനയുടെ രൂപീകരണസമ്മേളനങ്ങളില്‍ വര്‍ണവിവേചനത്തിനെതിരെ സമുദായം സ്വീകരിക്കേണ്ട കാഴ്ചപ്പാടായിരുന്നു ഡോ. പല്‍പ്പു അവതരിപ്പിച്ചത്. ആഭിജാത്യവും സമ്പത്തും നോക്കി ഏതെങ്കിലുമൊരു കൂപമണ്ഡൂകത്തെ സംഘടനയുടെ കാര്യദര്‍ശിയാക്കുന്നതിനുപകരം ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങളില്‍നിന്ന് വ്യതിചലിക്കാത്ത ചിന്നസ്വാമിയെ ഡോ. പല്‍പ്പുവാണ് കണ്ടെത്തിയത്. എസ്എന്‍ഡിപി യോഗത്തിന്റെ ഇന്നത്തെ നേതൃത്വവും ശ്രീനാരായണദര്‍ശനവും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നത് അര്‍ത്ഥശൂന്യവും ബാലിശവുമാണ്.എസ്എന്‍ഡിപിയോഗം പിറവിയെടുക്കുന്നതിനുമുമ്പ് ഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറത്ത്, പുഴയിലെ ഒരു കല്ല് പുഴക്കരയിലെ മറ്റൊരു കല്ലില്‍ ഘടിപ്പിക്കുകയും അവിടെ അമ്പലഭിത്തിയില്‍ ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാ മനുഷ്യരും സോദരത്വേന വര്‍ത്തിക്കുന്ന മാതൃകാസ്ഥാപനമാണെന്ന് എഴുതിവയ്ക്കുകയുംചെയ്തു. ജാതിയുടെയും മതത്തിന്റെയും വരമ്പുകളെ വെട്ടിനീക്കി സാഹോദര്യത്തിന്റെ തെളിനീര്‍ പ്രവഹിപ്പിച്ച ദര്‍ശനമായിരുന്നു അത്. എന്നാല്‍, à´ˆ മുദ്രാവാക്യത്തെ തിരസ്കരിച്ച് സംഘപരിവാറിന്റെ തടങ്കല്‍പാളയത്തില്‍ കഴിയുന്ന വെള്ളാപ്പള്ളി സംഘം ഗുരുശ്ളോകം തിരുത്തുകയാണ്.എസ്എന്‍ഡിപി യോഗത്തെത്തന്നെ ജാതിസംഘടനയാക്കാന്‍ നോക്കിയപ്പോള്‍ അതില്‍ പ്രതിഷേധിച്ച് സംഘടനയുമായുള്ള ബന്ധം വിടര്‍ത്തുന്നതായി പ്രഖ്യാപിച്ചു ഒരു ഘട്ടത്തില്‍ ഗുരു. 'നാം നിങ്ങളുടെ ജാതിയല്ല, നമുക്ക് ജാതിയില്ല... നാം മനുഷ്യജാതിയില്‍പ്പെട്ടതാണ്' ഇതായിരുന്നു ഗുരുവിന്റെ പ്രഖ്യാപനം. മനുഷ്യര്‍ ഒന്ന് എന്ന മഹത്തായ ചിന്തയെ നശിപ്പിച്ച് സവര്‍ണഹിന്ദുമേധാവിത്വത്തിലുള്ള ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനും അഹിന്ദുക്കളെ ശത്രുക്കളായി പ്രഖ്യാപിച്ച് വംശനാശം വരുത്താനുമുള്ള ആര്‍എസ്എസ് തത്വശാസ്ത്രത്തിന് വെള്ളവും വളവും നല്‍കുകയാണ് വെള്ളാപ്പള്ളിമാര്‍.ആശാനെ ക്രാന്തദര്‍ശിയായി വിലയിരുത്തുന്നത് അസാമാന്യമായ കാവ്യസിദ്ധികൊണ്ടുമാത്രമല്ല വിപ്ളവചൈതന്യം പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കിയതുകൊണ്ടുകൂടിയാണ്. ദുരവസ്ഥ എഴുതിയപ്പോള്‍ ഇതുകൊണ്ട് നാടിനെന്തുഗുണം എന്ന് ചോദിച്ചവരുണ്ട്. 'മഴപെയ്യുന്നത് അങ്ങകലെ മലമുകളിലാണ്; എന്നാല്‍, നാട്ടിന്‍പുറത്തെ കിണറ്റിനടുത്തുള്ള പ്ളാവില്‍ പുതിയ തിരികള്‍ വിരിയും'. അതുപോലെയാണ് ആശാന്റെ കവിതയിലെ ആശയങ്ങള്‍ സമൂഹത്തില്‍ പ്രതിഫലിച്ചത്. സ്ത്രീപുരുഷ ബന്ധത്തെയും മനുഷ്യര്‍തമ്മിലുള്ള ബന്ധത്തെയും സ്നേഹത്താല്‍ സ്ഫുടംചെയ്തെടുത്ത കവി à´† തത്വശാസ്ത്രം നളിനി, ലീല, ചണ്ഡാലഭിക്ഷുകി, കരുണ, ദുരവസ്ഥ തുടങ്ങിയ കൃതികളിലെല്ലാം വിളംബരംചെയ്തു.'സ്നേഹം താന്‍ ശക്തി ജഗത്തില്‍– സ്വച്ഛ
സ്നേഹംതാന്‍ ആനന്ദമാര്‍ക്കും' എന്നിങ്ങനെ സാമൂഹ്യജീവിതത്തിന്റെ ശൃംഖലയാണ് സ്നേഹമെന്ന് ആശാന്‍ വ്യക്തമാക്കുന്നു.
"സ്നേഹത്തില്‍നിന്നുദിക്കുന്നു ലോകം,
സ്നേഹത്താല്‍ വൃദ്ധി തേടുന്നു...
സ്നേഹമാണഖിലസാരമൂഴിയില്‍
സ്നേഹസാരമിഹ സത്യമേകമാം...
സ്നേഹം താന്‍ ജീവിതം ശ്രീമാന്‍– സ്നേഹ
വ്യാഹതി തന്നെ മരണം...
ഇങ്ങനെ സ്നേഹത്തെ പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തി– സ്ഥിതി – വൃദ്ധികള്‍ക്ക് കാരണമായി കവി കാണുന്നു. സ്നേഹനിരാസത്തെ മരണമായി വിലയിരുത്തിയ ആശാന്‍ നയിച്ച പ്രസ്ഥാനത്തിന്റെ പിന്‍ഗാമി ന്യൂനപക്ഷങ്ങളുടെയും ദളിതന്റെയും ചോരയ്ക്ക് ദാഹിക്കുന്ന കൊലക്കത്തിപേറുന്ന ആര്‍എസ്എസിനെ ആശ്ളേഷിക്കുന്നു. വര്‍ണമേധാവിത്വത്തിനെതിരെ ആശാന്‍ പ്രകടിപ്പിച്ച ധാര്‍മികരോഷമാണ് 'ദുരവസ്ഥ' എന്ന കൃതി. സാവിത്രിയും ചാത്തനും പരിണയിച്ചശേഷം കാവ്യസമാപനത്തില്‍ സമുദായത്തെ നോക്കി കവി നടത്തുന്ന ഉദ്ബോധനം പ്രധാനമാണ്. അതാണ് 'മാറ്റുവിന്‍ ചട്ടങ്ങളേ' എന്ന ആഹ്വാനം. ചാതുര്‍വര്‍ണ്യം മയാസൃഷ്ടമെന്ന ഭഗവത് വാക്യം ഉരുവിട്ട് പഠിച്ച അന്തര്‍ജനകന്യകയാണ് പുലയച്ചാളയിലെത്തിയത്. അവിടെ സാവിത്രിഅന്തര്‍ജനത്തെയും ചാത്തനെയും ഒരു നൂതനബന്ധത്തില്‍ കവി സംയോജിപ്പിച്ചു. ഇങ്ങനെയൊരു കൃതി ഇന്ന് ഒരു കവി രചിച്ചാല്‍ സവര്‍ണഹിന്ദുവര്‍ഗീയവാദികള്‍ വെറുതെയിരിക്കുമെന്ന് തോന്നുന്നില്ല.ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി സംഘം പ്രചാരണത്തിനിറങ്ങുന്നത് ആര്‍ക്കൊക്കെവേണ്ടിയാണ്? ഹരിയാനയില്‍ സംഘപരിവാര്‍ സംഘങ്ങള്‍ ദളിതന്റെ വീടിന് തീയിട്ട് രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കി. അതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ മോഡിസര്‍ക്കാരിനുവേണ്ടി കേന്ദ്രത്തിലെ ഒരു മന്ത്രി പ്രതികരിച്ചത് പട്ടിയെ ആരെങ്കിലും കല്ലെറിഞ്ഞാല്‍ കേന്ദ്രസര്‍ക്കാരിനാണോ കുറ്റം എന്നായിരുന്നു. ഇത്തരം കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം വേദിപങ്കിടാന്‍ വെമ്പുകയാണ് വെള്ളാപ്പള്ളിമാര്‍. മോഡിഭരണത്തണലില്‍ ന്യൂനപക്ഷങ്ങളെയും മതനിരപേക്ഷ ചിന്താഗതിക്കാരെയും കമ്യൂണിസ്റ്റുകാരെയും വിദ്വേഷപ്രസംഗത്തിലൂടെയും കരിനിയമങ്ങളിലൂടെയും ഭരണകൂടഭീകരതയിലൂടെയും വേട്ടയാടുകയാണ് സംഘപരിവാര്‍. മോഡിയെ പിന്തുണയ്ക്കുന്നവര്‍ രാമന്റെ മക്കളും മോഡിവിരുദ്ധര്‍ ജാരസന്തതികളുമാണെന്ന സാധ്വി പ്രാചിയുടെ പ്രസ്താവന കേള്‍പ്പിക്കുന്ന കോളാമ്പിയാണ് ഇന്ന് വെള്ളാപ്പള്ളിമാര്‍. ദുരവസ്ഥയില്‍ സാവിത്രി അന്തര്‍ജനം ചാത്തന്‍പുലയനെ വേള്‍ക്കാനുള്ള മാനസികാവസ്ഥ രൂപപ്പെടുത്തിയപ്പോള്‍ ആശാന്‍ വലിയൊരു തത്വശാസ്ത്രം മുന്നോട്ടുവച്ചു. അത് വെള്ളാപ്പള്ളിമാര്‍ മനസ്സിലാക്കിയാല്‍ നന്ന്.ഹൈദരാബാദ് സര്‍വകലാശാലയില്‍ സമര്‍ഥനായ ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയെ പീഡിപ്പിച്ചുകൊന്നതിലൂടെ, ദളിതന്‍ ഉന്നതവിദ്യാഭ്യാസം നേടുന്നതും സ്വതന്ത്രമായി ചിന്തിക്കുന്നതിലുമുള്ള ആര്‍എസ്എസ്– ബിജെപി ശക്തികളുടെ അസഹിഷ്ണുതയാണല്ലോ പ്രകടമായത്. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിനെ ദേശദ്രോഹിയാക്കാന്‍ വ്യാജവീഡിയോ സൃഷ്ടിച്ച് നീതിന്യായവ്യവസ്ഥയെത്തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച ആര്‍എസ്എസിന്റെ മുഖമുദ്ര ദളിത്വിരുദ്ധതയാണ്. ഇത് കുമാരനാശാന്‍ ഉയര്‍ത്തിപ്പിടിച്ച സാഹോദര്യതത്വശാസ്ത്രത്തെ നിരാകരിക്കുന്നതാണെന്ന് ശ്രീനാരായണീയര്‍ മനസ്സിലാക്കുന്നുണ്ട്.നരേന്ദ്ര മോഡി അധികാരത്തിലേറി രണ്ടുവര്‍ഷത്തിനുള്ളില്‍ എത്രയേറെ സംഭവങ്ങളുണ്ടായി. യുക്തിവാദത്തിന് അനുകൂലമായോ ഹിന്ദുത്വശക്തികള്‍ക്കെതിരായോ നിലപാടെടുത്ത നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കലബുര്‍ഗി എന്നിവരെ വെടിവച്ചുകൊന്നു. മാട്ടിറച്ചി തിന്നു എന്നാരോപിച്ച് മുഹമ്മദ് അഖ്ലാഖ് എന്ന ഗ്രാമീണനെ യുപിയിലെ ദാദ്രിയില്‍ വീട്ടില്‍ കയറി തല്ലിക്കൊന്നു. ബ്രിട്ടീഷ് ഭരണകാലത്തുപോലും നടക്കാത്ത കാര്യങ്ങള്‍!ശ്രീനാരായണഗുരുവിന്റെ ജീവിതദര്‍ശനത്തിന്റെ കാതല്‍ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള തരംതിരിവുകളെ തിരസ്കരിച്ചതാണ്. ഇത് കാണാനുള്ള കണ്ണ് വെള്ളാപ്പള്ളിമാര്‍ക്കില്ല. മോഡിഭരണത്തില്‍ ജനങ്ങളുടെ ഭക്ഷണത്തില്‍പ്പോലും വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നു. ഗോമാംസം കഴിക്കുന്നത് കുറ്റവും പാപവുമാണെന്ന് വരുത്തുന്നു. ഇവിടെയാണ് ശ്രീനാരായണഗുരുവിനെ സ്മരിക്കേണ്ടത്. മുക്കുവക്കുടിലുകളിലും ചെറുമരുടെ ചാളകളിലും മുസ്ളിംഗൃഹങ്ങളുടെ പുറന്തിണ്ണകളിലും അന്തിയുറങ്ങിയിട്ടുള്ള ഗുരു ആ വീടുകളില്‍നിന്നെല്ലാം കിട്ടിയത് ഭക്ഷിച്ചിട്ടുണ്ട്. ഊരുചുറ്റല്‍ ഇല്ലാതിരുന്ന കാലത്തും കടലോരത്തെ മുക്കുവക്കുടിലുകളിലെ ആതിഥ്യം സ്വീകരിച്ചപ്പോള്‍, പൊതുവില്‍ സസ്യാഹാരിയായിരുന്ന സ്വാമി മാംസാഹാരം കഴിച്ചു. ശിവഗിരിമഠത്തില്‍ സസ്യാഹാരം മാത്രമായിരുന്നപ്പോള്‍ മാംസാഹാര പ്രിയനായ സഹോദരന്‍ അയ്യപ്പന് പുറത്ത് ഹോട്ടലില്‍നിന്ന് ഇറച്ചിയും മീനും കഴിക്കാനുള്ള പണം ആശ്രമത്തില്‍നിന്ന് കൊടുക്കാന്‍ സ്വാമി നിര്‍ദേശിച്ചു. ഇങ്ങനെ തന്റെ രുചി തന്റെ ശിഷ്യനില്‍പ്പോലും അടിച്ചേല്‍പ്പിക്കാന്‍ തയ്യാറാകാത്ത ഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനത്തിന്റെ ഇന്നത്തെ സാരഥി ഗോമാംസ നിരോധനക്കാരുടെ താവളത്തെ ഉണര്‍ത്തുന്ന പെട്ടിപ്പാട്ടുകാരനാവുകയാണ്.

Related News