Loading ...

Home International

നടുറോഡിൽ വേട്ടയാടി സിംഹം ; സാക്ഷികളായി സഞ്ചാരികൾ

സൗത്ത് ആഫ്രിക്കയിലെ ക്രുഗർ നാഷണൽ പാർക്കിൽ സന്ദർശനത്തിനെത്തിയ സഞ്ചാരികളാണ് നടുറോഡിലെ സിംഹവേട്ടക്ക് ദൃക്‌സാക്ഷികളായത്. അമച്വർ ഫൊട്ടോഗ്രാഫറായ കരൊലിൻ ഡൻഫോർഡ് പകർത്തിയ ദൃശ്യങ്ങളിലൂടെയാണ് ഈ അപൂർവ സംഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്.പാഠ്യപദ്ധതിയുടെ ഭാഗമായി ക്രുഗർ നാഷണൽ പാർക്കിൽ ഇൻറേൺഷിപ്പിനെത്തിയതായിരുന്നു കരൊലിൻ. പാർക്കിലേക്കുള്ള യാത്രക്കിടെ പെട്ടന്നാണ് ഒരു കൃഷ്ണമൃഗത്തെ ഓടിച്ചുകൊണ്ട് രണ്ട് സിംഹങ്ങൾ വന്നത്.

two-lions
അമച്വർ ഫൊട്ടോഗ്രാഫറായ കരൊലിൻ ഡൻഫോർഡ് പകർത്തിയ ചിത്രങ്ങൾ
പാർക്ക് ചെയ്ത കാറുകളിൽ പലതിൻെറയും വാതിൽ തുറന്ന നിലയിലായിരുന്നു. ചുറ്റുമുള്ള വാഹനങ്ങളെയും സഞ്ചാരികളെയും അവഗണിച്ച് ഇരയെ ലാക്കാക്കി സിംഹങ്ങൾ കുതിച്ചു. ശരീരവലുപ്പം ഉണ്ടെങ്കിലും അധികനേരമൊന്നും സിംഹങ്ങളുടെ മുന്നിൽ പിടിച്ചു നിൽക്കാൻ ആ കൃഷ്ണമൃഗത്തിനായില്ല.അത് സിംഹങ്ങൾക്ക് ഭക്ഷണമായി.
lion-with-antelope
അമച്വർ ഫൊട്ടോഗ്രാഫറായ കരൊലിൻ ഡൻഫോർഡ് പകർത്തിയ ചിത്രങ്ങൾ
അപ്രതീക്ഷിതമായി വീണുകിട്ടിയ കാഴ്ച അത്ഭുതത്തോടെ സഞ്ചാരികൾ ആസ്വദിച്ചു കരൊലിൻ പറയുന്നു. മൃഗസ്നേഹികൾക്ക് വിഷമമുണ്ടാക്കുമെങ്കിലും ഈ ദൃശ്യങ്ങൾ ഞാൻ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തു. കാരണം പ്രകൃതിയിലെ ആഹാരശ്യംഖലയെക്കുറിച്ച് എനിക്ക് നന്നായി അറിയാം കരൊലിൻ പറയുന്നു.

Related News