Loading ...

Home International

ഇറാന്‍ എണ്ണ കപ്പല്‍ ബ്രിട്ടന്‍ വിട്ടയക്കും

ജിബ്രാള്‍ട്ടര്‍: യൂറോപ്യന്‍ യൂണിയന്‍റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണയുമായി പോയതിനെ തുടര്‍ന്ന് പിടിച്ചെടുത്ത ഗ്രേസ് 1 ഇറാന്‍ ടാങ്കര്‍ റോയല്‍ മറീനുകള്‍ ബ്രിട്ടന്‍ വിട്ടയക്കും. കപ്പലിലെ ചരക്ക് സിറയ്ക്കു വിട്ടുനല്‍കില്ലെന്ന ഉറപ്പ് ജിബ്രാട്ടള്‍ട്ടറിനു ഇറാന്‍‌ ഔദ്യോഗികമായി എഴുതി നല്‍കിയതിനെ തുടര്‍ന്നാണ് കപ്പല്‍ വിട്ടുനല്‍കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചത്. മാത്രമല്ല ജിബ്രാട്ടള്‍ട്ടര്‍ സുപ്രീം കോടതി കപ്പല്‍ ഇറാന് വിട്ടുനല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍വച്ചാണ് കപ്പല്‍ പിടിച്ചെടുത്തത്. നേരത്തെ കപ്പലിലുണ്ടായിരുന്ന നാവിക ഉദ്യോഗസ്ഥരായ മലയാളികളെയും ഇന്ത്യക്കാരെയും ബ്രിട്ടന്‍ മോചിപ്പിച്ചിരുന്നു.

Related News