Loading ...

Home International

ചന്ദ്രയാന്‍ 2 ഭ്രമണപഥത്തില്‍ , ജിഎസ്‌എല്‍വിയില്‍ നിന്ന് വേര്‍പെട്ടു ; ആദ്യസിഗ്നലുകള്‍ കിട്ടിത്തുടങ്ങി

ചന്ദ്രയാന്‍ 2 181.616 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തി. ചന്ദ്രയാന്‍ 2ല്‍ നിന്നുള്ള ആദ്യ സിഗ്നലുകള്‍ എത്തിത്തുടങ്ങി. ജിഎസ്‌എല്‍വിയില്‍ നിന്ന് ചന്ദ്രയാന്‍ വേര്‍പെട്ടു. 48 ദിവസം കൊണ്ട് ചന്ദ്രോപരിതലത്തിലെത്താനാണ് ഐഎസ്‌ആര്‍ഒ ലക്ഷ്യമിടുന്നത്. പതിനേഴ് ദിവസം ചന്ദ്രയാന്‍ 2 ഭൂമിയെ വലംവയ്ക്കും . ഉച്ചയ്ക്ക് 2.43നാണ് ചന്ദ്രയാനെയും വഹിച്ചു കൊണ്ട് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററില്‍ നിന്ന് ജിഎസ്‌എല്‍വി മാക്ക് ത്രീ എം 1 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ചന്ദ്രയാന്‍ 2ന്റെ വിക്ഷേപണം രാജ്യത്തിന്റെ ചരിത്രത്തിലേക്കുള്ള കുതിപ്പെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. സാങ്കേതിക പ്രശ്‌നങ്ങള്‍ കൃത്യസമയത്ത് കണ്ടെത്തി പരിഹരിക്കാന്‍ കഴിഞ്ഞു. പരിഹാര നടപടികള്‍ അതിവേഗത്തിലാണ് പൂര്‍ത്തിയാക്കിയത്. എഞ്ചിനയര്‍മാര്‍, ടെക്‌നീഷ്യന്‍സ് തുടങ്ങി വീടും കുടുംബവും ഉപേക്ഷിച്ച്‌ തങ്ങള്‍ക്കൊപ്പം ദൗത്യം വിജയിപ്പിക്കാന്‍ പരിശ്രമിച്ച ജീവനക്കാരെ സല്യൂട്ട് ചെയ്യുന്നെന്നും കെ ശിവന്‍ പറഞ്ഞു. വിക്ഷേപണം കാണാന്‍ 7500ഓളം പേര്‍ എത്തിയിരുന്നു. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി വിക്ഷേപണം കാണാനുള്ള അവസരമൊരുക്കിയിരുന്നു. എന്നാല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ച്‌ രണ്ടുമണിക്കൂറിനം ഗാലറിയില്‍ ഉള്‍ക്കൊള്ളാവുന്ന 7500പേരും തികഞ്ഞതോടെ നിര്‍ത്തിവച്ചു. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്‌സല്‍ ശനിയാഴ്ച രാത്രി പൂര്‍ത്തിയായിയിരുന്നു. ചന്ദ്രയാനിന്റെ കൗണ്ട്ഡൗണ്‍ ഇന്നലെ ആരംഭിച്ചു. വൈകീട്ട് 6.43നാണ് ജിഎസ്‌എല്‍വി മാക്ക് ത്രീ എം 1 റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങിയത്. 20 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കൗണ്ട് ഡൗണ്‍ ആരംഭിച്ചതിന് പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ജോലികള്‍ ആരംഭിച്ചു. ഇത് ഇന്ന് ഉച്ചയോടെ പൂര്‍ത്തിയായി. ദ്രവ ഇന്ധനഘട്ടമായ എല്‍ 110 ലും ഖര ഇന്ധന ഘട്ടമായ സ്ട്രാപ്പോണുകളിലും ആണ് ആദ്യം ഇന്ധനം നിറച്ചത്. കൗണ്ട് ഡൗണിന്റെ അവസാന മണിക്കൂറിലാണ് മൂന്നാം ഘട്ടമായ ക്രയോജനിക് സ്‌റ്റേജിലേക്കുള്ള ഇന്ധനം നിറച്ചത്. ദ്രവീകൃത ഹൈഡ്രജനും ദ്രവീകൃത ഓക്‌സിജനുമാണ് ഈ ഘട്ടത്തില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. ഈ ഇന്ധനം നിറച്ചതിന് പിന്നാലെയാണ് ജൂലൈ 15ന് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിക്ഷേപണം മാറ്റുകയായിരുന്നു.

Related News