Loading ...

Home International

സാമ്ബത്തിക പ്രതിസന്ധിയില്‍ പാക്കിസ്ഥാന് ശക്തമായ നടപടി അനിവാര്യമെന്ന് ഐഎംഎഫ്‌

വാഷിങ്ടന്‍: ദുര്‍ബലവും അസന്തുലിതവുമായ വളര്‍ച്ചയെത്തുടര്‍ന്നു പാക്കിസ്ഥാന്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലെന്നു രാജ്യാന്തര നാണയനിധിയുടെ (ഐഎംഎഫ്) റിപ്പോര്‍ട്ട്. സമ്ബത്വ്യവസ്ഥയില്‍ നിര്‍ണായകവും ധീരവുമായ പരിഷ്കാരങ്ങള്‍ ഉടന്‍ ആവശ്യമാണെന്നും ഐഎംഎഫ് അറിയിച്ചു. നിലവില്‍ 8 കോടി ഡോളറില്‍ താഴെ മാത്രം കരുതല്‍ ധനമായുള്ള പാക്കിസ്ഥാന്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം വായ്പയെടുക്കുന്നതിനായി ഐഎംഎഫിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് ഐഎംഎഫ് പാക്കിസ്ഥാന് 600 കോടി ഡോളര്‍ വായ്പയായി അനുവദിച്ചത്. ഇതില്‍ 100 കോടി അടിയന്തരമായി കൈമാറും. ബാക്കി തുക മൂന്നു വര്‍ഷം കൊണ്ടായിരിക്കും ലഭിക്കുന്നത്. 1980 മുതല്‍ രാജ്യാന്തര നാണയ നിധിയില്‍നിന്നു സ്ഥിരമായി വായ്പയെടുക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍.
വലിയ സാമ്ബത്തിക ആവശ്യങ്ങളുടെയും ദുര്‍ബലവും അസന്തുലിതവുമായ വളര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ വന്‍ സാമ്ബത്തിക വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് ഐ‌എം‌എഫ് എക്സിക്യൂട്ടീവ് ബോര്‍ഡ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടറും ആക്ടിങ് ചെയര്‍മാനുമായ ഡേവിഡ് ലിപ്റ്റണ്‍ പറഞ്ഞു. 'ധന ഏകീകരണത്തിനു പൊതുകടം കുറയ്ക്കുന്നതു നിര്‍ണായകമാണ്. നിരവധി വര്‍ഷത്തെ വരുമാന സമാഹരണത്തിലൂടെ മാത്രമെ ധനപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പാക്കിസ്ഥാനു സാധിക്കുകയുള്ളു. ഇതിനു നികുതി അടിത്തറ വിശാലമാക്കുകയും നികുതി വരുമാനം ന്യായമായ രീതിയില്‍ ഉയര്‍ത്തുകയും വേണം. സമ്ബത്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനു എല്ലാ പ്രവശ്യകളുടെയും പൂര്‍ണ പിന്തുണ ആവശ്യമാണ്. നയപരമായ തീരുമാനങ്ങള്‍ അടിയന്തരമായി സ്വീകരിക്കാതെ സാമ്ബത്തിക ‍ഞെരുക്കത്തിന് അയവുവരില്ല. അതിവേഗം വളരുന്ന ജനസംഖ്യയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വാഗ്ദാനങ്ങള്‍ മാത്രം പര്യാപ്തമാകുകയില്ല.' - ഡേവിഡ് ലിപ്റ്റണ്‍ പറഞ്ഞു.

Related News