Loading ...

Home International

ഇന്ത്യയുമായി സമാധാനചര്‍ച്ചക്ക്‌ പാകിസ്‌ഥാന്‍ തയ്യാറാണെന്ന്‌ ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബാദ്‌> ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് പാക്കിസ്ഥാന്‍ തയ്യാറാണെന്ന്‌ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. കാശ്മീര്‍ തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും സഹകരിച്ചാല്‍ കഴിയുമെന്നും റഷ്യന്‍ മാധ്യമമായ സ്പുട്നിക് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ഖാന്‍ വ്യക്തമാക്കി.

ഷാങ്‌ഹായ്‌ കോര്‍പ്പര്‍േഷന്‍ ഓര്‍ഗനൈസേഷന്‍ (എസ് സി ഒ )ലോകരാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കിര്‍ഗിസ്ഥാനിലേയ്ക്ക് പോകുന്നതിന് മുമ്ബാണ് ഇമ്രാന്‍ഖാന്‍ അഭിമുഖം നല്‍കിയത്. ഇന്ത്യയുമായി സമാധാനചര്‍ച്ചകള്‍ക്ക് തയ്യാറാണ്. ആയുധം കൊണ്ട് കാശ്മീര്‍ തര്‍ക്കം പരിഹരിക്കാനാകുമെന്ന് കരുതുന്നത് ബുദ്ധിശൂന്യതയാണ്.ആ പണം ദാരിദ്രം ഇല്ലാതാക്കാനാണ് ഉപയോഗിക്കേണ്ടത്. ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് പാക്കിസ്ഥാന്‍ വിരുദ്ധ പടര്‍ത്താനാണ്‌ മോഡിയും പാര്‍ടിയും ശ്രമിച്ചതെന്ന് കുറ്റപ്പെടുത്തിയ ഇമ്രാന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ഇനി സമാധാന ശ്രമങ്ങള്‍ക്ക് മോഡി തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

അതേസമയം പാക്കിസ്ഥാനില്‍ തീവ്രവാദികള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള അന്തരീക്ഷമാണ് ഉള്ളതെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചക്കിടെ മോഡി ചൂണ്ടികാട്ടി.

Related News