Loading ...

Home International

മോദിയെ സ്വീകരിച്ച് ബ്രിട്ടന്‍

ലണ്ടന്‍: à´¤àµà´°à´¿à´¦à´¿à´¨ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടനില്‍ എത്തി. ബ്രിട്ടീഷ് കോമണ്‍വെല്‍ത്ത് വിദേശകാര്യമന്ത്രി ഹ്യൂഗോ സ്വേര്‍, ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് മന്ത്രി പ്രിതി പട്ടേല്‍ തുടങ്ങിയ നേതാക്കള്‍ ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലെത്തി മോദിയെ സ്വീകരിച്ചു. ലോകത്തിലെ മുന്‍നിര സാമ്പത്തികശക്തിയും ഇന്ത്യയുടെ പരമ്പരാഗത സുഹൃത്തുമായ ബ്രിട്ടനൊപ്പമുള്ള സഹകരണം ബലപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് പുറപ്പെടുന്നതിന് തൊട്ടുമുന്‍പായി മോദി പ്രതികരിച്ചു.ബ്രിട്ടനിലെ ഇന്ത്യക്കാര്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്ന വീഡിയോ ട്വീറ്റ് ചെയ്താണ് യു.കെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ മോദിയെ വരവേറ്റത്. യു.കെയിലെ ഇന്ത്യന്‍ സമൂഹത്തില്‍ അഭിമാനം കൊള്ളുന്നുവെന്നും ഇരുരാജ്യങ്ങളുടെയും ബന്ധം ശക്തമാക്കുന്നതില്‍ ഇവര്‍ വലിയ പങ്കുവഹിക്കുന്നുവെന്നും മോദി പ്രതികരിച്ചു.വാണിജ്യ, വ്യാപാര, പ്രതിരോധ രംഗത്തെ സഹകരണം ഉറപ്പിക്കുന്നതുള്‍പ്പെടെ പല സുപ്രധാന കരാറുകളിലും പ്രധാനമന്ത്രി ഒപ്പിടും. എലിസബത്ത് രാജ്ഞി, പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ എന്നിവരുമായി കൂടികാഴ്ചയും പദ്ധതിയിട്ടിട്ടുണ്ട്. തുടര്‍ന്ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മോദി പ്രസംഗിക്കും. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നത്. ജി 20 രാഷ്ട്രത്തലവന്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി 2006ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ബ്രിട്ടനിലെത്തിയിരുന്നു.
 
മോദിയുടെ സന്ദര്‍ശനത്തെ ബ്രിട്ടനിലെ ഇന്ത്യന്‍ വംശജര്‍ സ്വാഗതം ചെയ്തു. സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യവ്യാപര രംഗത്തിനു പുത്തന്‍ ഉണര്‍വേകുമെന്ന് ഹിന്ദുജ ഗ്രൂപ്പ് കോ ചെയര്‍മാന്‍ ജി.പി.ഹിന്ദുജ പറഞ്ഞു. ബ്രിട്ടനിലെ ഇന്ത്യന്‍ വംശജര്‍ക്കു മോദിയുടെ സന്ദര്‍ശനം ഊര്‍ജം പകരുമെന്ന് മുംബൈയില്‍ ജനിച്ച ബ്രിട്ടനിലെ അഭിഭാഷകന്‍ സരോഷ് സൈവാല അഭിപ്രായപ്പെട്ടു. 
കടപ്പാട്: മാതൃഭൂമി

Related News