Loading ...

Home International

സിറിയന്‍ നഗരമായ ആലപ്പോയില്‍ ഭീകരരുടെ മോര്‍ട്ടര്‍ ഷെല്ലാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു

സിറിയന്‍ നഗരമായ ആലപ്പോയില്‍ ഭീകരരുടെ മോര്‍ട്ടര്‍ ഷെല്ലാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ആലപ്പോയിലെ ഖലിദിയയിലാണ് സംഭവമുണ്ടായത്. പത്തിലധികം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞായറാഴ്ച്ച പുലര്‍ച്ചെയായിരുന്നു മോര്‍ട്ടര്‍ ഷെല്‍ ആക്രമണമുണ്ടായത്. ആറു പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പിന്നാലെ മരണസഖ്യ ഉയരുകയായിരുന്നു. ഈ ആക്രമണത്തിനു പിന്നാലെ സുക്കാരിയില്‍ ഭീകരര്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച്‌ ഒരു കുട്ടിക്ക് അടക്കം മൂന്നു പേര്‍ക്കും പരിക്കേറ്റിരുന്നു. 2017ല്‍ സിറിയയില്‍ നിന്നും ഇറാക്കില്‍ നിന്നും ഐഎസിനെ പൂര്‍ണമായും ഇല്ലാതാക്കിയെന്നു പ്രഖ്യാപിച്ചിരുന്നു. എങ്കിലും ഇരുരാജ്യങ്ങളിലും ഒറ്റപ്പെട്ട ഭീകരാക്രമണങ്ങള്‍ നടക്കുന്നുണ്ട്.

Related News