Loading ...

Home peace

പെണ്ണാറിലെ കല്‍മേടുകള്‍..... എഴുത്തും ചിത്രങ്ങളും: പി.യാമിനി

കല്ലില്‍ കൊത്തിയെടുത്ത, ഗണ്ടിക്കോട്ടയിലെ കവിതയുദിക്കുന്ന കാഴ്ചകളിലൂടെ à´¤àµ‹à´³à´¿à´¨àµ പുറത്തൊരു ബാഗ്പാക്കും ഇടം കൈയില്‍ ഒരു മൂന്നു വയസ്സുകാരന്റെ വലംകൈയുമായി ബംഗളൂരു നഗരത്തില്‍ നിന്ന് ആന്ധ്രപ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കയറി. ബ്ലോഗിലൂടെയും പരസ്പര ചര്‍ച്ചയിലൂടെയും  വ്യക്തമായി  പ്ലാന്‍ ചെയ്ത ഒരു യാത്രയുടെ തുടക്കം.
 
കടപ്പ ജില്ലയില്‍ ജമ്മലമഡുഗുവിനടുത്ത് സ്ഥിതി ചെയ്യുന്ന ഗണ്ടിക്കോട്ടയിലേക്ക് പോയവര്‍ക്കൊക്കെ അത് ഒരു അദ്ഭുതമാണ്. കണ്ടു മറന്ന ഒരു പരസ്യവാചകംപോലെ. പുറമെ നിന്ന് നോക്കിയാല്‍ ചെറുത്. എന്നാല്‍ അകത്ത് കടന്നാലോ വിശാലമായ ഷോറൂം. വളരെ കുറച്ച് പേരേ ഗണ്ടിക്കോട്ട എന്ന'ഒളിച്ചിരിക്കുന്ന ഗ്രാന്‍ഡ് കന്യോണി'നെ ക്കുറിച്ച് എഴുതിയിട്ടുള്ളൂ എന്ന് ട്രാവല്‍ ഫ്രീക്കായ ഒരു സഹോദരി  പറഞ്ഞപ്പോഴാണ് അക്കാര്യം ആലോചിച്ചത്.  എത്രയും കുറച്ചെഴുതുന്നുവോ അത്രയും കുറച്ച് നഗരവത്കരണവും അത്രയും അധികം ശുദ്ധവായുവും എന്നാണല്ലോ പറയപ്പെടുന്നത്. പക്ഷേ, എന്നിട്ടും ഗണ്ടിക്കോട്ടയെക്കുറിച്ച് എഴുതിപ്പോകുന്നു.

 
Gandikota
 à´†à´¨àµà´§àµà´°à´ªàµà´°à´¦àµ‡à´¶à´¿à´²à´¾à´£àµ†à´™àµà´•à´¿à´²àµà´‚ ബംഗളൂരു നഗരത്തില്‍ നിന്ന് വെറും 280 കിലോമീറ്റര്‍ അകലെയാണിത്. രാത്രി ഒമ്പതിന് ബസ്സില്‍ കയറിയാല്‍ അടുത്ത ദിവസം പുലര്‍ച്ചെ നാല് മണിയോടെ ഗണ്ടിക്കോട്ടയ്ക്ക് 15 കിലോമീറ്റര്‍ മാറിയുള്ള ജമ്മലമഡുഗുവിലെത്താം. അവിടെ നിന്ന് ലക്ഷ്യസ്ഥാനമായ ഗണ്ടിക്കോട്ടയിലേക്ക് മാജിക് ഓട്ടോ എന്നു പറയുന്ന 'പെട്ടി ഓട്ടോറിക്ഷ' വാടകെക്കടുക്കാം. വലിയ സംഘമായാണ് യാത്രയെങ്കില്‍ à´ˆ മാജിക്  ഓട്ടോ മിക്കവാറും പണിമുടക്കും. കുന്നിന്‍ മുകളിലേക്കാണ് യാത്രയെന്നതിനാല്‍ ഇടക്കിടെ à´ˆ ഓട്ടോയില്‍ നിന്നിറങ്ങി നടക്കേണ്ടി വരികയും ചെയ്യും. അതൊന്നും വരാനിരിക്കുന്ന കാഴ്ച മനസ്സില്‍ ആവേശിച്ച ഒരാളെയും ക്ഷീണിതരാക്കില്ല.
 
ഗണ്ടിക്കോട്ടയില്‍ നിന്ന്  കല്ലെടുത്തെറിഞ്ഞാല്‍ ചെന്നു വീഴുന്നത്രയും അടുത്താണ് ആന്ധപ്രദേശ് ടൂറിസത്തിന്റെ റസ്റ്റ് ഹൗസ്. ഗണ്ടിക്കോട്ടയിലെത്തുന്നവര്‍ക്ക് ഇവിടെ മാത്രമേ താമസിക്കാന്‍ സൗകര്യമുള്ളൂ. വിശാലമായ കാമ്പസിലാണ്  റസ്റ്റ്ഹൗസ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ഏത് ഭാഗത്ത് നിന്നു നോക്കിയാലും ഗണ്ടിക്കോട്ടക്കടുത്തുള്ള മാധവാചാര്യസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം കാണാം.  അത്രയും സൗന്ദര്യാത്മകമാണ് à´† ഗോപുരത്തിന്റെ ഘടന. ചിദംബരവും മധുര മീനാക്ഷിയും കണ്ടിട്ടുള്ളവര്‍ക്ക് à´ˆ ഗോപുരം ഒരു പക്ഷേ, ഒന്നുമല്ലായിരിക്കാം. എങ്കിലും വരാനിരിക്കുന്ന എന്തിന്റെയോ സൂചന തരുംപോലെ രാജപ്രൗഢിയോടെയാണ് à´ˆ ഗോപുരം അസ്തമയ സൂര്യനെ വരവേറ്റത്. പടിഞ്ഞാറ് ഭാഗത്തെ ഗോപുരത്തിന് പുറകിലേക്കെവിടെയോ à´† ദിവസത്തെ അസ്തമയ സൂര്യനും ഒളിച്ച് കടന്നു കളഞ്ഞു.

 
കന്യാകുമാരിയിലെ ഉദയം കണ്ടിട്ടുണ്ടോ എന്ന് വെല്ലുവിളിച്ച സുഹൃത്തിന് മറുപടിയെന്നോണം ഗണ്ടിക്കോട്ടയിലെ സൂര്യോദയം ഏറു കണ്ണിട്ടും തല പൊക്കിയും പലപ്പോഴും ചിണുങ്ങിയും കണ്‍മുമ്പില്‍ വന്നു നിന്നു. അഞ്ചുമണിക്ക് അലാറം പോലുമില്ലാതെ സംഘത്തിലെ അഞ്ച് പേരും (ഒരാള്‍ ഉറക്കത്തിന് അടിയറവ് പറഞ്ഞു) മൂന്നു വയസ്സുകാരനും എഴുന്നേറ്റു. റസ്റ്റ് ഹൗസില്‍ നിന്ന് സ്വെറ്ററിട്ട് ടോര്‍ച്ചുമായി അഞ്ച് സ്ത്രീകള്‍ ഗണ്ടിക്കോട്ടയിലെ പെണ്ണാര്‍ ഇടുക്കിലേക്ക് (ഴീൃഴല) സൂര്യോദയം കാണാനിറങ്ങി. പെണ്ണാര്‍ ഇടുക്കില്‍ നിന്നാണ് സൂര്യോദയം തെളിമയോടെ കാണാന്‍ സാധിക്കുക. ഒരു പക്ഷേ, മുമ്പ്  കന്യാകുമാരിയില്‍ മാത്രം കണ്ട കാഴ്ച. ആറ് തവണ കണ്ണിമ അടച്ചു തുറക്കുമ്പോള്‍ ആറ് തരം വെളിച്ചം ചുറ്റിലും നിറയുന്ന പ്രസന്നത. എത്ര സൂര്യോദയങ്ങള്‍ ഇങ്ങനെ നഷ്ടപ്പെട്ടു പോയെന്ന് ഒരു നിമിഷം ആരെങ്കിലും പഴിച്ചെങ്കില്‍ അത്ഭുതപ്പെടാനില്ല. ഒളിച്ചുകളികള്‍ക്കു ശേഷം സൂര്യന്‍ അത്യുഗ്ര ശോഭയോടെ മുമ്പിലെത്തി. ഇതിലും സുവ്യക്തമായ മറ്റൊരു വെളിച്ചം ഇനി നിങ്ങള്‍ കാണില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്.

 
Gandikota
 à´—ണ്ടിക്കോട്ടയിലെ à´† സൂര്യോദയത്തില്‍ പാറക്കൂട്ടങ്ങള്‍ക്ക് നടുവില്‍, താഴെ പെണ്ണാര്‍ നദിയുടെ നിശ്ശബ്ദ സാന്നിധ്യത്തില്‍ ചിലര്‍ ചിത്രങ്ങളെടുത്തു. മറ്റ് ചിലര്‍ ഒപ്പമില്ലാത്ത പ്രിയപ്പട്ടവരെ ഓര്‍ത്തു. ചിലര്‍ ധ്യാനാത്മകതയെ പുല്‍കി. ചിലര്‍ ഒന്നും ചെയ്തില്ല. മുന്നിലെ ഏറ്റവും നയനാഭിരാമമായ കാഴ്ചയില്‍ മതി മറന്നു. താഴെ പെണ്ണാര്‍ നദിയിലേക്ക് പെട്ടന്ന് എടുത്തെറിഞ്ഞ ഒരു കല്ല് à´† നിശ്ശബ്ദതയെ ഭഞ്ജിച്ചു.  ഞങ്ങള്‍ തിരിച്ചു നടന്നു. റസ്റ്റ് ഹൗസിലേക്കുള്ള വഴിയില്‍ തന്നെയാണ് മാധവരായ സ്വാമി ക്ഷേത്രവും രംഗാചാര്യ സ്വാമി ക്ഷേത്രവും. രണ്ടും ഒഴിഞ്ഞ നിലയിലാണ്.  
 
ഏത് ഭാഗത്ത് നിന്ന് നോക്കിയാലും കാണാന്‍ സാധിക്കുന്ന തരത്തിലാണ് മാധവാരായ സ്വാമി ക്ഷേത്രത്തിന്റെ ഘടന. ഗണ്ടിക്കോട്ടയുടെ പടിഞ്ഞാറ് ഭാഗത്താണ് വിഷ്ണുവിന്റെ ക്ഷേത്രമെന്ന് പറയപ്പെടുന്ന മാധവരായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഉള്ളില്‍ കയറിയാല്‍ വളരെ കുറച്ച് മാത്രം വിനോദ സഞ്ചാരികള്‍. അതിലുമേറെ മൃഗങ്ങളും പക്ഷികളും പാറി നടക്കുന്നു. ശില്പസൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഈ ക്ഷേത്രം സംരക്ഷിക്കാന്‍ സര്‍ക്കാറുകള്‍ എന്തുകൊണ്ട് വൈകുന്നു എന്ന് ആലോചിച്ചു.

 
Gandikota
 à´‡à´¤à´¿à´¨à´Ÿàµà´¤àµà´¤àµ തന്നെയുള്ള രംഗനാഥസ്വാമി ക്ഷേത്രത്തിന്റെ സ്ഥിതിയും മറിച്ചല്ല. ആളൊഴിഞ്ഞ, ആരവങ്ങളോ, ആരതിയോ പൂജയോ ഒന്നുമില്ലാതെ ചുവന്ന ഗ്രാനൈറ്റ് കല്ല്  കൊണ്ട് നിര്‍മിച്ച ഒരു സ്മാരക ക്ഷേത്രം. മണ്ഡപവും ഗോപുരവും തൂണുകളും ഇതിന്റെ ഭംഗിക്ക് കൂടുതല്‍ തെളിമയേകുന്നു. മാധവരായ ക്ഷേത്രത്തിനും രഘുനാഥസ്വാമി ക്ഷേത്രത്തിനും നടുവിലായി മതേതരത്വത്തിന്റെ ചിഹ്നമെന്നോണം ഒരു ജാമിയ മസ്ജിദും ഉണ്ട്. പണ്ടുകാലത്തെ പരസ്പര സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകംപോലെ.
 
സൂര്യോദയവും കണ്ട് റസ്റ്റ് ഹൗസിലേക്ക് തന്നെ മടങ്ങുമ്പോഴാണ് ഗണ്ടിക്കോട്ട ഗ്രാമത്തിന്റെ ഭംഗി കണ്ടത്. ഗണ്ടിക്കോട്ട എന്ന ഗ്രാമം യഥാര്‍ഥത്തില്‍ സ്ഥിതി ചെയ്യുന്നത് ഈ കോട്ടയ്ക്കുള്ളിലാണ്. ജാമിയ മസ്ജിദിനടുത്തുവരെ വാഹനങ്ങള്‍ക്ക് വരാമെന്നതും യാത്രക്കാര്‍ക്ക് സൗകര്യമാണ്. ഈ മസ്ജിദിന് സമീപം വാഹനം പാര്‍ക്ക് ചെയ്താല്‍ കഷ്ടിച്ച് അര കിലോമീറ്ററേ പെണ്ണാര്‍ ഇടുക്കിലേക്കുള്ളൂ. ഗ്രാമീണര്‍ക്കാര്‍ക്കും വിനോദസഞ്ചാരികള്‍ ഒരു പ്രശ്‌നമേ അല്ലെന്നു തോന്നി. വല്ലപ്പോഴും വരുന്ന കുറച്ചു പേര്‍ എന്നേ അവര്‍ കരുതുന്നുള്ളൂ.
കുറേ നേരം അവിടെ നില്‍ക്കാന്‍ കൊതിച്ചു. ജമ്മലമഡുഗുവില്‍ നിന്ന് മാജിക് ഓട്ടോയില്‍ വരുമ്പോള്‍ ഓട്ടോ ഡ്രൈവര്‍ കാണിച്ചു തന്ന മൈലാവരത്തേക്കായിരുന്നു അടുത്ത യാത്ര. മൈലാവരം അണക്കെട്ട് ഗണ്ടിക്കോട്ടയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ്. പ്ലാനില്‍ ഉണ്ടായിരുന്നില്ലെങ്കിലും മൈലാവരത്ത് നിന്ന് പെണ്ണാര്‍ പുഴയിലൂടെ ഒരു ബോട്ട് യാത്ര ബോണസ് എന്നേ പറയാനാകൂ. രണ്ട് മണിക്കൂര്‍ നേരത്തെ യാത്രയ്ക്ക് അവര്‍ വാങ്ങിയത് 1300 രൂപ.

 
Gandikota
 à´¬àµ‹à´Ÿàµà´Ÿà´¿à´²àµâ€ കയറിയപ്പോള്‍തന്നെ പലരും യാന്‍ മാര്‍ട്ടലിന്റെ 'ലൈഫ് ഓഫ് പൈ'വായിച്ചതിന്റെ ഹാങ്ങോവറിലായിരുന്നു.  'ലൈഫ് ഓഫ് പെണ്ണാര്‍'എന്ന കളിപ്പേരിട്ട് തുടങ്ങിയ à´ˆ യാത്രയില്‍ യാത്രികര്‍ക്കൊപ്പം റിച്ചാര്‍ഡ് പാര്‍ക്കര്‍ എന്ന വെള്ളക്കടുവ ഉണ്ടായിരുന്നില്ല. കണ്ടത് ഗണ്ടിക്കോട്ടയുടെ മറ്റൊരു അത്യപൂര്‍വ കാഴ്ചയായിരുന്നു. ഗണ്ടിക്കോട്ടയെ മുകളില്‍ നിന്ന കണ്ട് അതേ പോയിന്റ് വരെ ബോട്ട് യാത്രക്കാരെ കൊണ്ടു പോകും. വഴിയിലുടനീളം കാണുന്നത് പാറക്കൂട്ടങ്ങളും അതിലേറെ മനോഹരമായ പുഴയുമാണ്. മുകളില്‍ നിന്ന് നോക്കുന്നതില്‍ നിന്ന് ഏറെ വ്യത്യസ്തമാണിത്. ഗണ്ടിക്കോട്ടയിലെ പെണ്ണാര്‍ ഇടുക്കില്‍ നിന്ന് റാപ്പലിങ്, റോക്ക് ക്ലൈമ്പിങ് തുടങ്ങി സാഹസിക വഴികളിലൂടെ താഴെ പെണ്ണാര്‍ പുഴയിലേക്ക് ഇറങ്ങുന്ന ഒട്ടേറെ സംഘങ്ങളെ à´ˆ ബോട്ട്‌യാത്രക്കിടെ കണ്ടു.Gandikota
 
കൂടുതല്‍ ദൂരം മുന്നോട്ട് പോകാനാകില്ലെന്നും ബോട്ടിന് തുഴയാനുള്ള വെള്ളത്തിന്റെ അളവ് കുറയുകയാണെന്നും പറഞ്ഞ് ബോട്ട് ഡ്രൈവര്‍ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മടങ്ങാന്‍ ശ്രമിച്ചു. ഇത്ര പെട്ടന്ന്  അവസാനിച്ചോ എന്ന് à´šà´¿à´² ശബ്ദങ്ങള്‍ ഉയര്‍ന്നെങ്കിലും എല്ലാം മടക്കയാത്രയുടെ നിശ്ശബ്ദമായ ഗദ്ഗദത്തില്‍ അലിഞ്ഞു പോയി. പെണ്ണാര്‍ പുഴയുടെ വലത് ഭാഗത്ത് ഒരു പഴയ മസ്ജിദ് വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത്  ദൂരെ നിന്ന് കണ്ട്  ഞങ്ങള്‍ മടങ്ങി. അപരിചിതത്വത്തില്‍ നിന്ന്  സൗഹൃദങ്ങളുടെ കൈവിരല്‍ കോര്‍ത്തുതന്ന ഒരു യാത്രകൂടി ഇവിടെ അവസാനിക്കുന്നു.

 Travel Info   Gandikota
Tucked away in a serene village in the Kadapa district of Andhra Prdesh, Gandikota is considered as the Hidden Grand Canyon Of India. According to chronicles, Gandikota was founded by Kapa Raja of Bommanapalle village in 1123. This king was believed to be a subordinate of Ahavamalla Someswara I, a West Chalukya king of Kalyana. As per historical documents, the village played a major role during Vijayanagara, Qutub Shahi periods. The fort that was under the custody of Pemmasani Nayaks for over 300 years was made significant in historical arena by Pemmasani Thimma Nayudu. The name Gandikota itself comes from the word Gandi, which means gorge in Telugu. As per records, famous Telugu poet Vemana lived in Gandikota for some time in his life.
 Getting there  
Bangalore (280km) Hyderabad (350km)  The nearest railways station is Muddanur ( 13kms from Jammalamadugu and 30 kms from Gandikota). There are regular trains from Hyderabad. But there are no direct trains from Bangalore to Gandikota. Either you have to go to Ananthpur or Kadri and then take another bus from there to reach the place. And always try to use public transport so that the expense will be halved or quartered by a big margin.
 Stay
AP tourism department's Haritha resort is the only place to stay near Gandikota. Prior notice would make things easier for the travelelrs. The rest house has a good restaurant. The resort has 10 rooms Ph: 091- 9010554899

Related News