Loading ...

Home International

മാനഭംഗം, കൊലപാതകം... ഐഎസ് ക്യാംപുകളെ കുറിച്ച് പിടിയിലായ ഭീകരന്റെ തുറന്നുപറച്ചിൽ

ബഗ്ദാദ്∙ പീഡനങ്ങൾ, ക്രൂരമായ കൊലപാതകങ്ങൾ, തെരുവുകൾ നിറയ്ക്കുന്ന മൃതദേഹങ്ങൾ അങ്ങനെ മനസുമടുപ്പിക്കുന്ന ക്രൂരതകളെക്കുറിച്ച് തുറന്നുപറഞ്ഞുകൊണ്ട് ഐഎസ് ഭീകരർ. കഴിഞ്ഞ ദിവസം പിടിയിലായ ഭീകരനാണ് ഐഎസിനുള്ളിലെ ജീവിതത്തെക്കുറിച്ച് തുറന്നുപറച്ചിൽ നടത്തിയത്. ഐഎസിനു വേണ്ടി പ്രവർത്തിക്കുന്ന പതിനഞ്ചു വയസ്സുകാരനടക്കം മൂന്നു പേരാണ് കഴിഞ്ഞ ദിവസം പിടിയിലായത്.ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേർന്നാൽ ഒരു മാസം 300 ഡോളർ നൽകാമെന്ന് അവർ പറഞ്ഞിരുന്നുവെന്ന് പിടിയിലായ ഇറാഖ് സ്വദേശി മുഹനെറ്റ് പറഞ്ഞു. കല്ലാശാരിയായി ജോലി ചെയ്യുമ്പോൾ ലഭിക്കുന്നതിനേക്കാളും അധികമാണിത്. സുൽത്താൻ അബ്ദുല്ലയുടെ സ്ഥലത്തുവച്ചാണ് ഞങ്ങൾ പിടിയിലായത്. ഞങ്ങൾ നാലുപേർ ഒന്നിച്ചിരുന്നപ്പോൾ വിമാനത്തിൽനിന്ന് ബോംബുകൾ വർഷിക്കുകയായിരുന്നു. എന്റെ ഒപ്പമുണ്ടായിരുന്നവർ വെള്ളത്തിലേക്ക് ചാടി. എന്നാൽ എനിക്ക് അനങ്ങാൻ സാധിച്ചില്ല. സൈനികർ അപ്പോഴേയ്ക്കും തന്നെ പിടികൂ‌ടുകയായിരുന്നു മുഹനെറ്റ് പറയുന്നു.

ജിഹാദിനായി പോരാടുകയെന്നതാണ് ഐഎസുകാരുടെ ഉദ്ദേശ്യം. മുസ്‌ലിമായി മതം മാറാത്ത ക്രിസ്ത്യാനികളെയും സ്വവർഗാനുരാഗികളായവരെയും കൊന്നൊടുക്കും. പിടികൂടുന്ന യസീദി പെൺകുട്ടികൾ ഇസ്‌ലാമായി മതം മാറാൻ സമ്മതിക്കാത്തവരെ പീഡിപ്പിക്കുമായിരുന്നു. ഞങ്ങൾ ഓരോരുത്തർക്കും ഒരോ പെൺകുട്ടികളെ വീതം ലഭിച്ചിരുന്നു. 800 ഡോളറുകളായിരുന്നു ഒരാളുടെ വില. സൗന്ദര്യം വർധിക്കുന്നതിനനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നും മുഹനെറ്റ് പറഞ്ഞു.താനൊരു നല്ല മുസ്‌ലിമാണെന്ന് കരുതുന്നുണ്ടോയെന്ന് ചോദ്യത്തിന് എല്ലാം അള്ളാഹു തീരുമാനിക്കുമെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഞാൻ വെറുമൊരു പാതകി മാത്രമാണെന്നും മുഹനെറ്റ് കൂട്ടിച്ചേർത്തു.ഹൈസ്കൂൾ തലത്തിലായിരിക്കുമ്പോഴാണ് താൻ ഐഎസിൽ ചേർന്നതെന്ന് പിടിയിലായ പതിനഞ്ചുകാരൻ പറഞ്ഞു. തന്റെ സുഹൃത്തുക്കളിൽ ചിലർ ഐഎസിൽ ചേർന്നിരുന്നു. അതിനാലാണ് ഞാനും ഇതിലേക്കെത്തിയത്. പരിശീലനങ്ങളൊന്നും ലക്ഷിച്ചിരുന്നില്ലെന്നും ചില ആയുധങ്ങൾ ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് കാണിച്ചു തരികയായിരുന്നുവെന്നും അവൻ പറഞ്ഞു.ആൽക്കഹോൾ, സിഗരറ്റ്, വേശ്യകൾ തുടങ്ങിയവ ഇസ്‌ലാം വിശ്വാസത്തിന് എതിരാണ്. അമേരിക്കയും പടിഞ്ഞാറൻ രാജ്യങ്ങളും ശത്രുക്കളാണ്. യൂറോപ്പിൽ അവിശ്വാസികളായ നിരവധിപ്പേരുണ്ടെങ്കിലും അവിടെ നിരവധി മുസ്‌ലിമുകളുണ്ടെന്നും ഐഎസ് ഭീകരർ പറഞ്ഞു. ഞാൻ ഐഎസിൽ ചേർന്നതിനു ശേഷം മൊസൂളിലെത്തിയപ്പോൾ തെരുവുകൾ മൃതദേഹങ്ങൾക്കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. ഇത് കണ്ട് ഞാൻ പേടിച്ചിരുന്നു. ചില സമയങ്ങളിൽ ഐഎസിൽ ചേർന്നതിനെപ്പറ്റി പശ്ചാത്തപിച്ചിട്ടുണ്ടെന്നും അവൻ വ്യക്തമാക്കി.യുവാവായതിനാൽ എന്നോട് ഐഎസിൽ ചേരാൻ അവർ ആവശ്യപ്പെടുകയായിരുന്നുവെന്നും അതുകൊണ്ട് മാത്രമാണ് താൻ ചേർന്നതെന്നും പത്തൊൻപതുകാരനായ ഭീകരൻ യാസിൻ സിൻ അഹമ്മദ്. എനിക്ക് ഒന്നിനെപ്പറ്റിയും അറിവുണ്ടായിരുന്നില്ല. അവർ പറയുന്നതാണ് സത്യമെന്ന് ഞാൻ കരുതി. എന്റെ മാതാപിതാക്കൾ മരിച്ചുകാണും. എന്റെ അമ്മ എന്നോട് ഐഎസിൽ ചേരരുതെന്ന് പറഞ്ഞതാണ്. ഞാൻ കേട്ടില്ല. അത് തെറ്റായിരുന്നു - യാസിൻ പറയുന്നു.

Related News